സ്വന്തം ലേഖകന്‍: ഹിസ്ബുള്‍ മുജാഹീദീന്‍ നേതാവിന്റെ മരണം, കശ്മീരില്‍ സംഘര്‍ഷം പടരുന്നു, ഏട്ടുമുട്ടലില്‍ 11 മരണം. ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബര്‍ഹന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് 11 പേര്‍ കൊല്ലപ്പെട്ടത്. മൂന്ന് പോലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വാനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് നടന്ന താഴ്വരയില്‍ നിരവധി പ്രകടനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.
പോലീസിന് നേരെയും സൈനികഅര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്ക് നേരെയും പ്രതിഷേധ പ്രകടനക്കാര്‍ ആക്രമണം നടത്തിയതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അനന്ദ്‌നാഗ് ജില്ലയിലെ ബന്ദിപ്പുര, ഖാസിഗുണ്ട്, ലാര്‍നോ എന്നിവടങ്ങളിലാണ് ഏഴോളം പേര്‍ കൊല്ലപ്പെട്ടത്. കുല്‍ഗാമില്‍ ബി.ജെ.പി ഓഫീസ് പ്രകടനക്കാര്‍ ആക്രമിച്ചു. ബര്‍ഹന്‍ വാനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരാണ് ഓഫീസിലേക്ക് അതിക്രമിച്ചു കയറിയത്.
വെള്ളിയാഴ്ച നടന്ന ഏറ്റമുട്ടലിലാണ് ഹിസ്ബുള്‍ കമാന്‍ഡറായിരുന്ന ബര്‍ഹാന്‍ കൊല്ലപ്പെട്ടത്. കശ്മീരിലെ ത്രാലില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ പാകിസ്താന്‍ പതാക പുതപ്പിച്ചതും വിവാദമായി. സംസ്‌കാര ചടങ്ങില്‍ എത്ര ബര്‍ഹാന്‍മാരെ കൊലപ്പെടുത്തിയാലും കശ്മീരിലെ ഓരോ വീട്ടില്‍ നിന്നും ബര്‍ഹാന്‍മാര്‍ ഉദയം ചെയ്യുമെന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഘര്‍ത്തെ തുടര്‍ന്ന് താഴ്വരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മരവിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല