1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2016

സ്വന്തം ലേഖകന്‍: ബ്രക്‌സിറ്റ് രണ്ടാം ഹിതപരിശോധന ആവശ്യപ്പെടുന്ന ഭീമഹര്‍ജി സര്‍ക്കാര്‍ തള്ളി. ബ്രിട്ടനില്‍ രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 41 ലക്ഷം ജനങ്ങള്‍ ഒപ്പുവെച്ച ഭീമഹരജിയാണ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകണമെന്ന 3.3 കോടി ജനങ്ങളുടെ തീരുമാനം മാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നിരാകരിച്ചത്.

ബ്രെക്‌സിറ്റിനായുള്ള നടപടികള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണെന്നും ഹര്‍ജി തള്ളിക്കൊണ്ട് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒരു ലക്ഷം ആളുകള്‍ ഒപ്പുവെച്ച ഹരജി പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുക്കണമെന്നാണ് ചട്ടം. ഹര്‍ജി ഹൗസ് ഓഫ് കോമണ്‍സില്‍ ചര്‍ച്ചക്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുപോകണമെന്ന ഹിതപരിശോധനാ ഫലത്തിനെതിരേ വീണ്ടും ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ വഴിയാണ് ഒപ്പുശേഖരണം നടന്നത്. കഴിഞ്ഞ ജൂണ്‍ 23 നായിരുന്നു ഹിതപരിശോധന നടന്നത്. ബ്രിട്ടനില്‍ വീണ്ടും ഹിതപരിശോധന വേണമെന്ന് ആവശ്യം യുകെ ഗവണ്‍മെന്റ് ഔദ്യോഗികമായി തള്ളിയതോടെ പുറത്തുപോകല്‍ നടപടികളുമായി യുകെ മുന്നോട്ടുതന്നെയെന്ന് വ്യക്തമാകുകയും ചെയ്തിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.