അതിര്‍ത്തി കടന്നെത്തുന്ന ഭീകരവാദത്തെ എതിര്‍ത്ത എ.സി.പി അജയ് സിംഗ് രാത്തോഡിന് രണ്ടാം ജന്മം.
പ്രമേയംകൊണ്ടും അവതരണരീതി കൊണ്ടും ഏറെ ജനശ്രദ്ധയാകര്ഷിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമായിരുന്നു 1999 ല്‍ പുറത്തിറങ്ങിയ സര്‍ഫറോഷ് എന്ന ബോളിവുഡ് ചിത്രം. ഈ ചിത്രത്തിന്റെ രണ്ടാംഭാഗം അണിയറയിലൊരുങ്ങുന്നുണ്ടെന്നാണ് സൂചന.
അനീതിയ്ക്കുമുന്നില് കീഴടങ്ങാതെ പോരാടിയ അജയ് രാത്തോഡിന്റെ വേഷം ചെയ്തത് അമീര്‍ ഖാനായിരുന്നു. മലയാളിയായ ജോണ്‍ മാത്യു മാത്തന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലെ പോലീസ് വേഷം ആമിറിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.
ചിത്രത്തില്‍ നസറുദ്ദീന്‍ഷാ വില്ലനായും സോനാലി ബിന്ദ്രേ നായികയായും തിളങ്ങി.
അജയ് സിംഗ് രാത്തോഡ് പുനര്‍ജനിക്കുന്നത് തനിക്കേറ്റവും സന്തോഷമുള്ള കാര്യമാണെന്ന് ആമിര്‍ വ്യക്തമാക്കി. എന്നാല്‍ കഥാപാത്രത്തെക്കുറിച്ച് തനിക്ക് ചില കാഴ്ചപ്പാടുകളുണ്ടെന്നും ആദ്യ ചിത്രംപോലെ മനോഹരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാംഭാഗം മോശമാക്കി ആദ്യചിത്രത്തിന്റെ നല്ല പേര് നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല