സ്വന്തം ലേഖകന്‍: ഇന്ത്യയിലെ പിടികിട്ടാപ്പുള്ളി, യുകെയിലെ പ്രമുഖ വ്യക്തന്ത്വം, വിജയ് മല്യയുടെ ഇരട്ട ജീവിതം. 9000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബാങ്കുകളെ വെട്ടിച്ച് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യ യുകെയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തും പത്രലേഖകരോട് സംസാരിച്ചും ജീവിക്കുകയാണെന്ന് റിപ്പോര്‍ട്ട്.
ഫോര്‍മുല വണ്‍ റേസിന് മുമ്പായാണ് മല്യ പൊതുപരിപാടിയില്‍ പങ്കെടുത്തത്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി കോടികള്‍ കടമെടുത്ത് തിരിച്ചടക്കാതെ നാടുവിട്ട വിജയ് മല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിസ റദ്ദാക്കുകയും തിരിച്ചത്തെിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിട്ടും മല്യ വഴങ്ങിയിരുന്നില്ല.
ഞായറാഴ്ച ആരംഭിക്കുന്ന ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സിന് മുന്നോടിയായുള്ള ഫ്രീ പ്രാക്ടീസ് സെഷനിലാണ് മല്യ പങ്കെടുത്തത്. അതിന്? ശേഷം മല്യ ബ്രിട്ടീഷ് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. ഇന്ത്യയിലെ കടങ്ങള്‍ തീര്‍ക്കാനും വായ്പ തിരിച്ചടക്കാനും പണമില്ലെങ്കിലും ബ്രിട്ടനില്‍ ഫോര്‍മുല വണ്‍ റേസില്‍ പങ്കെടുക്കുന്ന ഫോഴ്സ് ഇന്ത്യ ടീമിന്റെ ഉടമയാണ്? മല്യ.
ദു:ഖകരമെന്ന് പറയട്ടെ എനിക്ക് ഇപ്പോള്‍ യാത്ര സാധിക്കുന്നില്ല. നിയമപരമായ പ്രശ്നങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്, അതിനാല്‍ ഇംഗ്ലണ്ടില്‍ അധികം തിരക്കും ജോലി ഭാരവുമില്ലാതെ ജീവിക്കുകയാണ്. എനിക്ക് ഏറ്റവും താല്പര്യമുള്ള കാര്യങ്ങളാണ് ഞാന്‍ ചെയ്യന്നത്, ഫോര്‍മുല വണ്ണും, ഫോഴ്സ് ഇന്ത്യയും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ഇതിലൂടെ എനിക്ക് ഒരുപാട് സന്തോഷം ലഭിക്കുകയും ചെയ്യുന്നുവെന്ന് വിജയ് മല്യ പത്ര സമ്മേളത്തില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല