1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2016

സ്വന്തം ലേഖകന്‍: നാഗാലാന്‍ഡുകാര്‍ക്ക് ഇനി അധികകാലം ഇഷ്ടവിഭവമായ പട്ടിയിറച്ചി കഴിക്കാന്‍ കഴിയില്ല, കാരണം?. നാഗാലാന്‍ഡ് ഭക്ഷണ മെനുവിലെ പ്രധാന വിഭവമായ പട്ടിയിറച്ചി നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. പട്ടിയിറച്ചി നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നഗരതദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നടപടി. ഒരു കിലോ പട്ടിയിറച്ചിക്ക് നാഗാലാന്‍ഡില്‍ മുന്നൂറ് രൂപയാണ് വില. ചില പ്രത്യേക അവസരങ്ങളില്‍ വില മുന്നൂറ് രൂപയിലും കൂടാറുണ്ട്. നാഗാലാന്‍ഡ് തലസ്ഥാനമായ കൊഹിമയിലെയും ദിമാപൂരിലെയും ഹോട്ടലുകളില്‍ പട്ടിയിറച്ചി പ്രധാന വിഭവമാണ്.

ജീവനുള്ള നായ്ക്കളും മാംസച്ചന്തയില്‍ ലഭ്യമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാഗാലാന്‍ഡിലേക്ക് പട്ടികളെ ഇറക്കുമതി ചെയ്തും ഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. നേരത്തെ വിവിധ മൃഗസംരക്ഷണ സംഘടനകളും പ്രവര്‍ത്തകരും ഇതിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു. എന്നാല്‍ പട്ടിയിറച്ചി ഇഷ്ടപ്പെടുന്ന ഭൂരിപക്ഷത്തിന്റെ രോഷം ഭയന്ന് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.