സ്വന്തം ലേഖകന്‍: ലോകപ്രശസ്ത കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോ മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചു, ആരാധകരെ ഞെട്ടിച്ച് വീഡിയോ ദൃശ്യങ്ങള്‍. സ്പെയിനിലെ ടെറുലില്‍ നടന്ന കാളപ്പോരിന് ഇടയിലായിരുന്നു സംഭവം. ടെലിവിഷനില്‍ തല്‍സമയ സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ബാരിയോയുടെ അപകടമെന്നതിനാല്‍ സംഭവം ലോകമെങ്ങും തത്സമയം കാണുകയും ചെയ്തു. സ്പെയിനില്‍ ഈ നൂറ്റാണ്ടില്‍ കാളയുടെ കുത്തേറ്റ് മരിക്കുന്ന ആദ്യത്തെ താരമാണ് വിക്ടര്‍ ബാരിയോ. കാളപ്പോരിന്റെ നാടായ സ്പെയിനില്‍ പോരിനിടെ മരണം സംഭവിക്കുന്നത് സാധാരണമാണ്. 1985 ല്‍ ജോസ് കുബെറോയാണ് അവസാനമായി കാളപ്പോരിനിടെ മരിച്ചത്. കാളപ്പോരിനിടയില്‍ കാള വിക്ടര്‍ ബാരിയോയെ കൊമ്പില്‍ കോര്‍ത്ത് എറിയുകയും നെഞ്ചില്‍ കുത്തുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രശസ്ത കാളപ്പോരുകാരന്‍ ഫ്രാന്‍സിസ് റിവാരോക്ക് പോരിനിടയില്‍ മാരക പരിക്കേറ്റിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ 134 പേരാണ് കാളപ്പോരിനിടെ മരിച്ചത്. ഓരാ വര്‍ഷവും സ്പെയിനില്‍ 2000 കാളപ്പോരുകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടിവരുന്ന അപകട സാധ്യത മൂലം സ്പെയിനിലെ പല പ്രദേശങ്ങളിലും കാളപ്പോരിന് ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല