സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് പ്രതിസന്ധി യുകെയിലെ സര്‍വകലാശാലകളിലേക്കും പടരുന്നു, വിവിധ വകുപ്പുകളും വിദ്യാര്‍ഥികളും അനിശ്ചിതത്വത്തില്‍. യൂറോപ്യന്‍ യൂനിയനില്‍നിന്നും പുറത്തുപോകാനുള്ള ബ്രെക്സിറ്റ് തീരുമാനത്തെ തുടര്‍ന്ന് യൂറോപ്യന്‍ യൂനിയന്‍ സഹായത്തോടെ നടക്കുന്ന പഠനങ്ങളില്‍നിന്നും പിന്മാറാന് ഓക്സ്ഫഡ്, കേംബ്രിജ്, എഡിന്‍ബറോ തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് സര്‍വകലാശാലകളോട് മറ്റു രാജ്യങ്ങള്‍ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം.
പഠനത്തിന് ബ്രിട്ടീഷ് സര്‍വകലാശാലകള്‍ നേതൃത്വം കൊടുക്കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് മറ്റു രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുമൂലം, വരുന്ന വര്‍ഷം തുടങ്ങാന്‍ നിശ്ചയിച്ച ഗവേഷണ പരിപാടികളുടെ കരാറുകള്‍ പലതും റദ്ദാക്കിവരികയാണ്. ഇതോടെ വിവിധ യൂറോപ്യന്‍ ഏജന്‍സികളുടെ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന പഠനവകുപ്പുകളും ത്രിശങ്കുവിലായി.
പ്രതിവര്‍ഷം യൂറോപ്യന്‍ യൂനിയനില്‍നിന്നും 8000 കോടി രൂപയാണ് (ഒരു ബില്യണ്‍ പൗണ്ട്) ബ്രിട്ടീഷ് ഗവേഷകര്‍ക്ക് ലഭിച്ചിരുന്നത്. പ്രകൃതിശാസ്ത്രം, എന്‍ജിനീയറിങ്, സാമൂഹികശാസ്ത്രം തുടങ്ങി എല്ലാ മേഖലകളിലും പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് ഗവേഷക വിദ്യാര്‍ഥികളുടെ ഗവേഷണത്തിന് പണം മുടക്കാനാവില്ലെന്ന് യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കിയതോടെ ഈ ചെലവ് ബ്രിട്ടീഷ് സര്‍ക്കാര്‍ വഹിക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല