1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2016

സ്വന്തം ലേഖകന്‍: ഡേവിഡ് കാമറണിന്റെ പൂച്ച ലാറിക്ക് സ്ഥാന ചലനമില്ല, പത്ത് ഡൗണിംഗ് സ്ട്രീറ്റില്‍ തുടരും. ബ്രിട്ടീഷ് പ്രധാനമന്ത്രിപദം ഒഴിഞ്ഞ ഡേവിഡ് കാമറോണ്‍ പത്ത് ഡൗണിംഗ് സ്ട്രീറ്റിലെ ഔദ്യോഗികവസതി വിട്ടെങ്കിലും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പൂച്ച ലാറി പ്രധാനമന്ത്രിയുടെ വസതിയില്‍ തുടരും.

ലാറിയെ വിട്ടിട്ടുപോകുന്നതില്‍ തനിക്ക് ഏറെ വിഷമമുണ്ടെന്ന് ഇന്നലെ പാര്‍ലമെന്റില്‍ അദ്ദേഹം പറഞ്ഞു. എലിശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് 2011ലാണ് ഈ പൂച്ചയെ പത്ത് ഡൗണിംഗ് സ്ട്രീറ്റില്‍ എത്തിച്ചത്. മുഖ്യ എലി പിടുത്തക്കാരന്‍ എന്ന തസ്തിക നല്‍കിയിട്ടുണ്ടെങ്കിലും എലിയെ പിടിക്കുന്നതിനെക്കാള്‍ ഉറങ്ങാനാണു ലാറിക്കു താത്പര്യമെന്ന് ആരോപണമുണ്ട്.

ഒമ്പതുവയസുള്ള ലാറിക്ക് നിരവധി ആരാധകരുണ്ട്.യുഎസ് പ്രസിഡന്റ് ഒബാമയ്ക്കും ലാറിയെ ഇഷ്ടമാണ്. ലാറിക്കു സ്വന്തമായി സോഷ്യല്‍ മീഡിയാ പേജുമുണ്ട്. കാമറണിനൊപ്പം ലാറിയും പടിയിറങ്ങേണ്ടി വരുമോയെന്ന ആരാധകരുടെ ആശങ്കക്കും ഇതോടെ പരിഹാരമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.