സ്വന്തം ലേഖകന്‍: യാത്രക്കാരന് മറന്നുവച്ച 1.50 ലക്ഷം തിരികെ നല്കിയ മഹാരാഷ്ട്രയിലെ ഓട്ടോഡ്രൈവറാണ് താരം. മഹാരാഷ്ട്രയിലെ ഡോംബിളിയില് ഓട്ടോയില്‍ മറന്നു വെച്ച 1.50 ലക്ഷം രൂപ യാത്രക്കാരന് തിരിച്ച് കൊടുത്ത് മാതൃകയായിരിക്കുകയാണ് ഡ്രൈവറായ പ്രഭാകര്‍.
ഞായറാഴ്ചയാണ് സംഭവം നടന്നത്, കൃഷ്ണ ഗോസാവി എന്ന യാത്രക്കാരന് സാംഗാര്ളി എന്ന സ്ഥലത്ത് നിന്ന് ഓട്ടോയില്‍ കയറി എന്നാല്‍ ഓട്ടോയില്‍ നിന്ന് ഇറങ്ങിയ യാത്രക്കാരന് സീറ്റില്‍ പണം മറന്നു വെയ്ക്കുകയായിരുന്നു. വീട്ടിലെത്തിയ ഡ്രൈവര്‍ ഓട്ടോറിക്ഷ കഴുകുന്നതിനിടയിലാണ് പുറകിലത്തെ സീറ്റില്‍ കിടക്കുന്ന പണം കണ്ടെത്തിയത്.
തുടര്‍ന്ന് ബാഗ് തുറന്ന് നോക്കിയപ്പോള്‍ ബാഗ് നിറയെ പണമാണെന്ന് മനസ്സിലായി. പരിഭ്രമിച്ച പ്രഭാകര്‍ ഉടന്‍ തന്നെ അടുത്തുള്ള ബിജെപി ലോക്കല്‍ ഓഫീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസിലും വിവരം കെമാറി. പോലീസ് അന്വേഷണത്തില്‍ യഥാര്‍ത്ഥ ഉടമയെ കണ്ടുപിടിച്ച് പണം കൈമാറി.
പണവുമായി ഇങ്ങനെ ഒറ്റയ്ക്കുള്ള യാത്രകളില്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് യാത്രക്കാരന് ഒരു ഉപദേശവും കൊടുത്താണ് പ്രഭാകര്‍ മടങ്ങിയത്. എന്തായാലും സഹ ഡ്രൈവര്‍മാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും താരമായിരിക്കുകയാണ് ഇപ്പോള്‍ പ്രഭാകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല