സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലാപ്ടോപ്പില്‍ മുഴുവന്‍ അശ്ലീല വീഡിയോകളെന്ന് റിപ്പോര്‍ട്ട്. യു.എസ് ഇന്റലിജന്‍സ് ഡയറക്ടറാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലാപ്ടോപ്പുകളില് 80 ശതമാനവും അശ്ലീല വീഡിയോകളാണെന്ന വാര്‍ത്ത പുറത്തുവിട്ടത്.
തീവ്രവാദികളെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിക്കുന്നത് പോണ് വീഡിയോകളാണെന്നും അമേരിക്കന്‍ പ്രതിരോധ ഇന്റലിജന്‍സിന്റെ മുന്‍ മേധാവി ലഫ്റ്റനന്റ് ജനറല്‍ മൈക്കല്‍ ഫ്ളിന്‍ വെളിപ്പെടുത്തി. ജര്‍മന്‍ ദിനപത്രമായ ദി ബില്ഡിന് നല്കിയ അഭിമുഖത്തിലാണ് ഫ്ളിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
യസീദി പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കാണിക്കുന്ന ക്രൂരതയുടെ കഥകള്‍ ഒന്നൊന്നായി പുറത്തുവന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍. നേരത്തെ അബോട്ടാബാദില്‍ അല്‍ ഖൊയ്ദ തലവന്‍ ബിന്‍ ലാദന്റെ ഒളിസങ്കേതത്തില്‍ നിന്നും അമേരിക്കന്‍ സേന വന്‍ പോണ് ശേഖരം കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല