അലക്‌സ് വര്‍ഗീസ്: മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണ ബലിയും അനുശോചന യോഗവും നടത്തി. മാഞ്ചസ്റ്ററില്‍ ഇന്നലെ വൈകിട്ട് യു കെയിലെ ഇരിങ്ങാലക്കുട രൂപതാ അംഗങ്ങളും, മാഞ്ചസ്റ്ററിലെ വിശ്വാസ സമൂഹവും സംയുക്തമായി ചേര്‍ന്ന് പ്രാര്‍ത്ഥനയും അനുസ്മരണ ബലിയും, അനുശോചനയോഗവും നടത്തി.
ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 13/7/16 ബുധനാഴ്ച വൈകുന്നേരം 7 ന് മാഞ്ചസ്റ്റര്‍ ലോംങ്ങ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ റവ.ഫാ. പ്രിന്‍സ് തുമ്പിയാംകുഴിയില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു.
തുടര്‍ന്ന് ഫാ.പ്രിന്‍സ് തുമ്പിയാംകുഴിയിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന അനുശോചന യോഗത്തില്‍ ഇരിങ്ങാലക്കുട രൂപതയുടെ മുന്‍ പാസ്റ്ററല്‍ കമ്മിറ്റിയംഗവും, സില്‍വര്‍ ജൂബിലിയുടെ കേന്ദ്ര കമ്മിറ്റിയംഗവുമായി പ്രവര്‍ത്തിച്ചിട്ടുള്ള അഡ്വ.ജയ്‌സണ്‍ മേച്ചേരി ഏവരേയും സ്വാഗതം ചെയ്തു. വിശുദ്ധനായ, ഒത്തിരി പ്രാര്‍ത്ഥിക്കുന്ന, പാവങ്ങളെക്കറിച്ച് കരുതലുള്ള പിതാവായിരുന്ന പഴയാറ്റില്‍ പിതാവെന്ന് ഫാ.പ്രിന്‍സ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ അനുസ്മരിച്ചു. ഇരിങ്ങാലക്കുട രൂപതയെ മികച്ച രൂപതകളിലൊന്നാക്കി മാറ്റിയത് പഴയാറ്റില്‍ പിതാവായിരുന്നെന്ന് യോഗം അഭിപ്രായപ്പെട്ടു. അതിരറ്റ തിരുഹൃദയ ഭകതിയുള്ള പിതാവ്, തിരുഹ്യദയ പ്രതിഷ്ടാ ജപം കുടുംബംഗങ്ങളില്‍ പ്രചരിപ്പിച്ച പിതാവ്, പാവങ്ങളോട് കരുതലുള്ള പിതാവായിരുന്നു എന്നും യോഗം അഭിപ്രായപ്പെട്ടു. ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ വേര്‍പാടില്‍ വേദനിക്കുന്ന രൂപതാംഗങ്ങളോടൊപ്പം ചേര്‍ന്ന് യോഗം അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. സാല്‍ഫോര്‍ഡ് സീറോ മലബാര്‍ രൂപതാ വിശ്വാസികളെ പ്രതിനിധാനം ചെയ്ത് സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റി ട്രസ്റ്റി പോള്‍സണ്‍ തോട്ടപ്പിള്ളി, ഷ്‌റൂസ്ബറി രൂപതയെ പ്രതിനിധാനം ചെയ്ത് കെ.സി.എ.എം പ്രസിഡന്റ് ജയ്‌സണ്‍ ജോബ്, ജീസസ് യൂത്ത് യു കെ യെ പ്രതിനിധാനം ചെയ്ത് ജോബി മുണ്ടക്കല്‍, ഷാജു അരിക്കാട്ട് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. സീറോ മലബാര്‍ ഷ് റൂസ് ബറി രൂപതാ ചാപ്ലിയന്‍ റവ.ഡോ.ലോനപ്പന്‍ അറങ്ങാശ്ശേരി, സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലിയന്‍ റവ.ഫാ.തോമസ് തെക്കൂട്ടത്തില്‍ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
പ്രസ്തുത യോഗവും അനുസ്മരണ ബലിയും സംഘടിപ്പിക്കുവാന്‍ നേതൃത്വം നല്കിയത് ഇരിങ്ങാലക്കുട രൂപതക്കാരായ അഡ്വ.ജയ്‌സണ്‍ മേച്ചേരി, ഷാജു അരിക്കാട്ട്, ജോണി എലവുത്തിങ്കല്‍, ജോണി പൗലോസ് കൊറ്റപ്പുറം തുടങ്ങിയവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല