സ്വന്തം ലേഖകന്‍: മാധ്യമങ്ങള്‍ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു, ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് വിവാദ ഇസ്ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായിക്. സ്കൈപ്പിലൂടെ മാധ്യമങ്ങളുമായി സംവദിക്കവെയാണ് സാകിര്‍ നായിക് ആരോപണങ്ങളോടുള്ള പ്രതികരണമറിയിച്ചത്. ഭീകരതയെ താന്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. ചാവേറാക്രമണങ്ങളെല്ലാം ഇസ്ലാമിക വിരുദ്ധമാണ്.
താന്‍ അറിഞ്ഞുകൊണ്ട് ഒരു തീവ്രവാദിയേയും കണ്ടിട്ടില്ല. പക്ഷെ ചിലപ്പോള്‍ ചിലര്‍ എന്റെ അടുത്തുവന്ന് ഫോട്ടോ എടുക്കാറുണ്ട്. അവര്‍ ആരാണെന്ന് തനിക്കറിയില്ല. സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക സംവിധാനവും ഏതെങ്കിലും തരത്തിലുള്ള ചോദ്യവുമായി തന്നെ സമീപിച്ചിട്ടില്ല. ഇന്ത്യന്‍ സര്‍ക്കാരുമായോ പൊലീസുമായോ തനിക്കൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പീസ് ടി.വിക്ക് വിലക്കേര്‍പ്പെടുത്തിയത് അത് മുസ്ലിം ചാനലായതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. എഡിറ്റ് ചെയ്ത വീഡിയോകളെ ആശ്രയിക്കരുതെന്ന് അദ്ദഹം മാധ്യമ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന രീതിയിലുള്ള, ചാവേറാക്രമണങ്ങളെ താന്‍ അപലപിച്ചില്ലെന്ന് കാണിക്കുന്ന എഡിറ്റ് ചെയ്യാത്ത വീഡിയോ കാണിക്കാന്‍ കഴിയുമോ എന്നും സാകിര്‍ നായിക് വെല്ലുവിളിച്ചു.
തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണ്. ബ്രിട്ടനില്‍ മാത്രമാണ് തന്റെ പ്രഭാഷണം വിലക്കിയിട്ടുള്ളത്. മലേഷ്യയില്‍ വിലക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ആ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി തനിക്ക് ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ തന്റെ പ്രസ്താവനകള്‍ വളച്ചൊടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ആരോപണങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
25 വര്‍ഷമായി താന്‍ മതപ്രഭാഷണം നടത്തുന്നു. നിരപരാധിയായ ഒരാളെ കൊല ചെയ്താല്‍ ലോകത്തെ മുഴുവന്‍ മനുഷ്യരെയും കൊല ചെയ്തതിന് തുല്യമാണെന്ന് പറയുന്ന ഒരേയൊരു വിശുദ്ധ ഗ്രന്ഥം ഖുര്‍ആനാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ സമാധാനത്തിന്റെ സന്ദേശ വാഹകനാണെന്നും അദ്ദേഹം വ്യക്?തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല