ബിനു മൈലാപ്പാറ: ലിവര്‍പൂളില്‍ വ്യാഴാഴ്ച അന്തരിച്ച ബേബിക്കുട്ടി സക്കറിയയ്ക്ക് (63) ലിവര്‍പൂളിന്റെ അന്ത്യോപചാരം ബുധനാഴ്ച 2 മണിക്ക് Broad green Stone croft ചര്‍ച്ചില്‍ വച്ച് നല്‍കുന്നു. ലിവര്‍പൂള്‍ മലയാളി സമൂഹത്തിനെ ദു:ഖത്തിലാഴ്ത്തി കൊണ്ട് നല്ല ഓര്‍മ്മകള്‍ നെഞ്ചിലേറുന്ന കുടുംബാംഗങ്ങളുടെയും അനവധി സുഹൃത്തുക്കളുടെയും നിറ സാന്നിധ്യം ആയിരുന്ന ബേബിക്കുട്ടിച്ചായന്റെ ജീവിതം വരും തലമുറയ്ക്ക് ഒരു നേര്‍കാഴ്ചയായിരുന്നു.
താന്‍ ഉയര്‍ത്തി പിടിച്ച മൂല്യങ്ങള്‍ സ്വന്തം കുടുംബത്തിന് മാത്രമല്ല തന്നോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കും മാതൃകയായി മ മനസ്സിനോടു ചേര്‍ത്തു വെക്കുവാന്‍ സാധിക്കും വിധം ഒരു ജീവരേഖ ലിവര്‍പൂളിലെ പ്രവാസി ജീവിതത്തില്‍ ബാക്കി വച്ചിട്ടാണ് അദ്ദേഹം ഇഹലോകം വെടിഞ്ഞത്.
ആരോടും ദേഷ്യപ്പെട്ടു ഇതുവരെ കണ്ടിട്ടില്ലാത്ത ബേബിക്കുട്ടിച്ചായന്റെ നര്‍മ്മബോധം ആ വ്യക്തിത്വത്തിലേക്ക് സുഹൃത്തുക്കളെ കൂടുതല്‍ ആകര്‍ഷിച്ചുവെങ്കില്‍ തെല്ലും അതിശയോക്തിയില്ല.
ആത്മീയരംഗത്തും , സാമൂഹികരംഗത്തും തന്റെ സംഘടനാ വൈഭവം തെളിയിച്ചിട്ടുള്ള ബേബിക്കട്ടിച്ചായന്‍ ലിവര്‍പൂള്‍ സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ മാനേജിംഗ് കമ്മറ്റി അംഗമായിരുന്നു. അടൂര്‍ സംഗമത്തിന്റെ അമരക്കാരന്‍ ആയിരുന്ന അദ്ദേഹം ആ ദേശത്തിലെ ജനങ്ങളുടെ ഒരു ജേൃഷ്ഠ സഹോദരന്‍ കൂടിയായിരുന്നു.
പത്തനംതിട്ട ജില്ലയിലെ നരിയാപുരം സ്വദേശിയായ ബേബിക്കുട്ടിച്ചായന്‍ മുണ്ടക്കല്‍ ഇല്ലം കുടുംബാംഗമാണ്. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി വല്‍സമ്മാ തോമസ് Aitnree Hospital ലെ staff Nurse ആണ്. മെറിന്‍, ഷെറിന്‍ തുടങ്ങിയവര്‍ മക്കളും മോബി, റോണി മരുമക്കളും ജനിലിയ കൊച്ചുമകളും ആണ്.
പരേതന്റെ ശവസംസ്‌കാര ചടങ്ങുകളുടെ ആദ്യഭാഗം Liverpool Broad green stoney Croft church ല്‍ വച്ച് ബുധനാഴ്ച 2 മണിക്ക് ഇടവക വികാരി റവ:വര്‍ഗീസ് ജോണ്‍ അച്ചന്റെ കാര്‍മ്മികത്തില്‍ UK ഭദ്രാസനത്തിലെ ഇതര ഇsവകകലിലെ വൈദീകരും സഹൊദരസഭകലിലെ വൈദീകരും ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതാണ്.
ശവസംസ്‌കാര ചടങ്ങുകളുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ അദ്ദേഹത്തിന്റെ മാതൃ ഇടവക ആയ നരിയാപുരം ഇമ്മാനുവേല്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ഭദ്രാസന മെത്രാപൊലീത്ത അഭി: Dr Mathews Mar Thimothios മെത്രാപൊലീത്തയുടെ മുഖ?കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതും അവിടെ സംസ്‌കരിക്കുന്നതുമാണ്.
Liverpool Broad green Stone croft പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന ശവസംസ്‌കാര ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നതുമാണ്.
Funeral Service. Information
ബുധനാഴ്ച 20th July
2pm4pm – ശുശ്രൂഷയുടെ ആദ്യഭാഗം
4pm 6 pm പൊതുദര്‍ശനം
Address
All Saints Stoney Croft Parish Church, Broad Green Rd, Liverpool .L13 5Sh
കൂടുതല്‍ വിവരങ്ങള്‍ക്ക്
Secretary
Laison John
Ph 07985 281660
Trustee
Biju John
Ph 07804 693210
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല