സ്വന്തം ലേഖകന്‍: യൂറോ കപ്പ് വിജയം ആഘോഷിക്കാന്‍ ക്രിസ്റ്റിയാനോ റോണാള്‍ഡോ കണ്ടെത്തിയ ബുഗാട്ടി വഴി. 2016 ലെ യൂറോ കപ്പ് ജേതാവായ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിജയം ആഘോഷിച്ചത് ബുഗാട്ടി വെയ്റോണ്‍ എന്ന ആഡംബര കാറു വാങ്ങിയാണ്. ആഡംബര കാറുകളുടെ ശേഖരമുള്ള റൊണാള്‍ഡോയ്ക്ക് ഗ്യാരേജിലെ പുതിയ അതിഥിയാണ് ഈ ബുഗാട്ടി.
റൊണാള്‍ഡോ വാങ്ങിയ ഈ കാറിന് അദ്ദേഹമിട്ട ചെല്ലപ്പേര് ‘മൃഗം’ എന്നാണ്. രണ്ടര സെക്കന്റില്‍ നൂറ് കിലോ മീറ്റര്‍ വേഗത ആര്‍ജിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 415 കിലോമീറ്ററാണ്.
റൊണാള്‍ഡോ വാങ്ങിയ കറുത്ത നിറത്തിലുള്ള ബുഗാട്ടി വെയ്റോണ്‍ 16.4 ഗ്രാന്‍ഡ് സ്പോര്‍ട്ട് ആണ്. ഈ കാറിന് 1.7 ദശലക്ഷം പൗണ്ടാണ് വില. മൂന്നു തവണ ലോകഫുട്ബോളര്‍ പുരസ്കാരം നേടിയ താരത്തിന്റെ വാഹന ശേഖരത്തില്‍ പോര്‍ഷെ മുതല്‍ ലംബോര്‍ഗിനി അഡ്വെന്ഡോര് വരെയുള്ള കാറുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല