സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ ഭീകരാക്രമണത്തില്‍ കാണാതായ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഫേസ്ബുക്കിന്റെ സഹായത്താല്‍ കണ്ടെത്തി. നീസില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ തിക്കിലും തിരക്കിലുമാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത്. കുഞ്ഞിനെക്കുറിച്ചുള്ള വിവരണങ്ങളുമായി ടിയാവ ബാനര്‍ എന്ന സ്ത്രീ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് ഇതിനു സഹായകമായത്.
ടിയാവയുടെ പോസ്റ്റ് 22,000 തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്. അധികം വൈകാതെ തന്നെ തിയാവയ്ക്ക് മകനെ തിരിച്ചുകിട്ടുകയും ചെയ്തു. കുട്ടിയെ തിരിച്ചുകിട്ടിയതോടെ അച്ഛനമ്മമാര്‍ക്കൊപ്പം കുട്ടി നില്ക്കുന്ന ചിത്രങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയെ. തിരക്കിനിടയില്‍ നിന്ന് കുഞ്ഞിനെ കിട്ടിയ ഒരു യുവതി അവരുടെ വീട്ടില്‍ കൊണ്ടുപോവുകയും പിന്നീട് കുട്ടിയുടെ ചിത്രം ഫേസ്ബുക്കിലൂടെ തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് അവര്‍ കുഞ്ഞിന്റെ മാതാപിതാക്കളെ ബന്ധപ്പെട്ട് കുട്ടിയെ തിരികെ നല്കി.
ഫ്രഞ്ച് ദേശീയ ദിനമായ ബാസ്റ്റിലെ ദിനത്തിലാണ് ലോകത്തെ നടുക്കിയ നീസ് ആക്രമണം ഉണ്ടായത്. ആയിരക്കണക്കിന് ആളുകള്‍ കൂടി നിന്ന സ്ഥലത്തേക്ക് ഭീകരന് ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ബഹളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പോലും തിരിച്ചറിയുന്നതിന് മുമ്പ് പലരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റ്െഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല