സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍ സിങ്ങ് ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യന്‍, ഇടിച്ചിട്ടത് മുന്‍ യൂറോപ്യന്‍ ചാമ്പ്യനെ. ഇടിക്കൂട്ടില്‍ ഇടികളുടെ പെരുമഴ തീര്‍ത്താണ് വിജേന്ദര്‍ സിങ് ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യന്‍ പോരാട്ടത്തില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ആസ്ട്രേലിയയുടെ കെറി ഹോപിനെ തറപറ്റിച്ചത്.
മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള 10 റൗണ്ട് പോരാട്ടത്തിലായിരുന്നു വിജേന്ദറിന്റെ ചരിത്ര വിജയം. (9892, 9892, 10090). എതിരാളിയായ കെറി ഹോപ് വാക്ശരങ്ങളുമായി റിങ്ങിലത്തെും മുമ്പേ പോരാട്ടം തുടങ്ങിയെങ്കിലും ഇന്ത്യന്‍ താരത്തെ തളര്‍ത്താന്‍ കഴിഞ്ഞില്ല. മുഖത്തിനുനേരെ പറന്ന ആദ്യ പഞ്ചില്‍ തന്നെ മുന്‍ യൂറോപ്യന്‍ ചാമ്പ്യനുമേല്‍ വിജേന്ദര്‍ മുന്‍തൂക്കം നേടി.
രണ്ടാം റൗണ്ടിലും ഇന്ത്യന്‍ താരത്തിനായിരുന്നു മുന്‍തൂക്കം. എന്നാല്‍, മൂന്നാം റൗണ്ടില്‍ ഉയരവും തലയെടുപ്പുംകൊണ്ട് മേധാവിത്വം കാണിച്ച വിജേന്ദറിനെതിരെ ഹോപ് തിരിച്ചടി തുടങ്ങി. നാലാം റൗണ്ടില്‍ ഹോപിന്റെ കണ്ണിനുനേരെ പഞ്ച് പായിച്ചായിരുന്നു ഇന്ത്യന്‍ താരം മത്സരത്തില്‍ തിരിച്ചത്തെിയത്. അവസാന റൗണ്ട് വരെ ഇരുവരും വീഴാതെ പോരടിച്ചപ്പോള്‍ വിജേന്ദറിന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ മത്സരം കൂടിയായി സൂപ്പര്‍ മിഡ്ല്‍വെയ്റ്റ് അങ്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല