സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു. മലപ്പുറം വടുതല അഫ്സലിന്റെ ഭാര്യ സഫീറ (30), മകന് മുഹമ്മദ് അമന് (എട്ട്) എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഫ്സല് ആശുപത്രിയില്‍ ചികിത്സയിലാണ്.
യാമ്പു അല്‍മനാര്‍ ഇന്റര്‍നാഷനല്‍ സ്കൂളില്‍ അധ്യാപികയാണ് സഫീറ. ജിദ്ദയാമ്പു ഹൈവേയില്‍ റാബിഗിനടുത്ത് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. യാമ്പുവില്‍ പച്ചക്കറി കച്ചവടം നടത്തുന്ന അഫ്സല് ഓടിച്ച പിക് അപ് റാബിഗിനടുത്ത് ട്രെയ്ലറില് ഇടിക്കുകയായിരുന്നു. സഫീറ തല്‍ക്ഷണം മരിച്ചു. മുഹമ്മദ് അമനെ റാബിഗ് ജനറല്‍ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജിദ്ദയില്‍ നിന്ന് പച്ചക്കറിയുമായി യാമ്പുവിലേക്ക് വരികയായിരുന്നു കുടുംബം. അവധിക്കാലമായതിനാല്‍ കുടുംബത്തെയും കൂടെ കുട്ടിയതായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. ഓഗസ്റ്റ് ആറിന് നാട്ടില്‍ പോകാനിരിക്കുകയായിരുന്നു സഫീറ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല