സ്വന്തം ലേഖകന്‍: വിമാനം റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം, പുതിയ നിബന്ധനയുമായി ഡിജിസിഎ. ഇതനുസരിച്ച് ഇനി മുതല്‍ വിമാനം റദ്ദാക്കിയാല്‍ കമ്പനികള്‍ യാത്രക്കാര്‍ക്കു വന്‍ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരും.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) പുതിയ നിബന്ധന കൊണ്ടുവന്നത്. വിമാനം പുറപ്പെടാന്‍ രണ്ടു മണിക്കൂറിലധികം വൈകുകയോ, യാത്രക്കാരന് വിമാനത്തില്‍ പ്രവേശനം നിഷേധിക്കുകയോ ചെയ്താലും നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും ഡിജിസിഎ നിര്‍ദേശത്തില്‍ പറയുന്നു.
യാത്ര നിഷേധിച്ചാല്‍ 20,000 രൂപയും വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ 10,000 രൂപയോ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നിലവില്‍ വിമാനം റദ്ദാക്കുന്നിതിനും യാത്ര നിഷേധിക്കുന്നതിനും പരമാവധി 4,000 രൂപ വരെയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല