ഇന്ത്യന്‍ ബിസിനസുകാരന് സുബ്രതാ റോയിയുടെ സഹാറ ഇന്ത്യ ബ്രിട്ടനിലെ ഗ്രോസ്വെനര്‍ ഹൗസ് ഹോട്ടല്‍ സ്വന്തമാക്കി. 47 കോടി പൗണ്ടിനാണ് (3275 കോടി രൂപ) കച്ചവടം ഉറപ്പിച്ചത്.
ലണ്ടനിലെ പാര്‍ക്ക് ലെയ്നിലുള്ള ഈ ലക്ഷ്വറി ഹോട്ടല്‍ മുന്‍പ് ലെ മെറിഡിയന് ഗ്രൂപ്പിന്റേതായിരുന്നു. 2001ല്‍ ലെ മെറിഡിയന് തകര്‍ച്ചയിലായപ്പോള്‍ റോയല്‍ ബാങ്ക് ഒഫ് സ്കോട്ട്ലന്‍ഡ് ഹോട്ടല്‍ സ്വന്തമാക്കി.
മൂന്ന് കൊല്ലം മുമ്പാണ് റോയല്‍ ബാങ്ക് ഒഫ് സ്കോട്ട്ലന്‍ഡ് അധികൃതര്‍ ഹോട്ടല്‍ വില്ക്കാന് ശ്രമം തുടങ്ങിയത്. 494 മുറികളുള്ള ഹോട്ടലിന് അന്ന് വിലയിട്ടത് 100 കോടി പൗണ്ടാണ്. എന്നാല്‍, തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം ഹോട്ടല്‍ വാങ്ങാനെതിയ വമ്പന്മാരെ പിന്തിരിപ്പിച്ചു.
വെസ്റ്റ്മിനിസ്റ്റര്‍ ഡ്യൂക്കിന്റെ വസതിയായിരുന്നു ഈ ഹോട്ടല്‍. പിന്നീടാണ് ഇതിനെ ഹോട്ടലാക്കി മാറ്റിയത്. ലണ്ടനില്‍ ഏറ്റവും വലുപ്പമുള്ള സല്‍ക്കാര ഹാള്‍ ഈ ഹോട്ടലിലാണ്. ഇനി ഗ്രോസ്വെനര്‍ ഹൗസ് ഹോട്ടലില്‍ ഇന്ത്യന്‍ റസ്റ്റോറന്റും സജ്ജമാക്കും. നമക് എന്നാണ് റെസ്റ്റോറന്റിന് പേരിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല