ബോണ്‍മൗത്ത്: യുക്മ സൗത്ത് വെസ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 8 ശനിയാഴ്ച ബോണ്‍മൗത്തില്‍ നടക്കും. സൗത്ത് വെസ്റ് റീജിയണിലെ പ്രബല സംഘടനകളില്‍ ഒന്നായ ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്റെ ആതിഥേയത്വത്തിലാണ് ഇക്കുറി കലാമേള അരങ്ങേറുക.
പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന് കലാമേള ഏറ്റെടുത്ത് നടത്തുന്നതിന് മുന്നോട്ട് വരുകയായിരുന്നു. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ഇക്കുറിയും വീറും വാശിയുമേറിയ മത്സരങ്ങളാകും നടക്കുക. വിവിധ അസ്സോസിയേഷനുകളുടെ നേതൃത്വത്തില്‍ ഇതിനകം തന്നെ കലാമേളക്ക് വേണ്ടിയുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ച് കഴിഞ്ഞു.
നാലു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മുന്നൂറിലധികം മത്സരാര്‍ത്ഥികള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റീജിയണല്‍ കമ്മറ്റി നേതാക്കളായ പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി കെ.എസ്.ജോണ്സണ്, ട്രഷറര്‍ എബിന് ജോസ് എന്നിവര്‍ അറിയിച്ചു. മത്സരാര്‍ത്ഥികള്‍ക്കും കലാമേള വീക്ഷിക്കാനെത്തുന്നവര്‍ക്കും വിപുലമായ സൗകാര്യങ്ങളാകും ഡി എം എ ഒരുക്കുക. മത്സര വേദിയുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല