സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജനായ അലോക് ശര്‍മ തെരേസാ മെയ് മന്ത്രിസഭയില്‍ പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറി. ഫോറിന് ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസിലാണ് പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറിയായി അലോക് ശര്‍മ നിയമിതനായത്.
റീഡിംഗ് വെസ്റ്റില്‍നിന്നുള്ള എംപിയാണ് 48 കാരനായ ശര്‍മ. ഇന്നലെ പുറത്തിറക്കിയ ജൂണിയര്മന്ത്രിമാരുടെ പട്ടികയിലാണ് ശര്‍മ ഇടംപിടിച്ചത്. ബോറീസ് ജോണ്‍സന്റെ കീഴിലുള്ള വിദേശകാര്യ വകുപ്പില്‍ ഇന്ത്യന്കാര്യങ്ങളുടെ ചുമതലയായിരിക്കും അദ്ദേഹത്തിന്.
2010 ല്‍ ആദ്യമായി പര്ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശര്‍മ 2015 ല്‍ വീണ്ടും സഭയിലെത്തി. കാമറണ്‍ സര്‍ക്കാരിന്റെ കാലത്ത് ഇന്തോ ബ്രിട്ടീഷ് വന്‍കിട പദ്ധതികളുടെ മേല്‍നോട്ട ചുമതലയായിരുന്നു ശര്‍മക്ക്.
ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ അന്തര്‍ദേശീയ വികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി നേരത്തെ തെരേസാ മേയുടെ സംഘത്തില്‍ ഇടംനേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല