1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2011

ക്രിസ്തുവാകാന്‍ മനുഷ്യരായ ആര്‍ക്കെങ്കിലും സാധ്യമാണോ എന്ന് ചോദിച്ചാല്‍ അത്ര എളുപ്പമല്ലെന്ന മറുപടിയായിരിക്കും ഉത്തരം. എന്നാല്‍ ഇതേചോദ്യം ഒരു കൊടിമരത്തോടോ കുരിശിന്റെ ആകൃതിയിലുള്ള വടികളോടോ ചോദിച്ചാല്‍ അവര്‍ പറയും ക്രിസ്തുവാകാന്‍ വളരെ എളുപ്പമാണെന്ന്. വേറുതെയങ്ങ് നിന്ന് കൊടുത്താല്‍ മതി ഒരിനം വള്ളിച്ചെടി വന്ന് നമ്മളെയങ്ങ് ക്രിസ്തുവാക്കി മാറ്റുമെന്നാണ് മിക്കവാറും കുരിശാകൃതിയിലുള്ള കൊടിമരങ്ങള്‍ക്കും പറയാനുള്ളത്. കൊടിമരങ്ങളുടെ അവകാശവാദങ്ങള്‍ക്ക് ബലംകൂട്ടാന്‍ നോര്‍ത്ത് കരോളിനയിലെ ഒരു കൊടിമരത്തിന് പറയാനുള്ളത്.

കുരിശാകൃതിയിലുള്ള കൊടിമരത്തില്‍ വള്ളി പടര്‍ന്ന് കയറുന്നത് കണ്ടിരുന്ന പ്രദേശവാസികള്‍ കൃസ്തുവായി മാറുന്നത് അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. അതേസമയം ചിലരെങ്കിലും വള്ളിച്ചെടിയെ കളനാശിനി ഉപയോഗിച്ച് നശിപ്പിച്ച് കളയണമെന്ന് ആഗ്രഹിച്ചിരുന്നവരാണ്. ഓഫീസിലെയും വീട്ടിലേയും തിരക്കുകള്‍ക്കുശേഷം അതിന് സമയം കിട്ടാതിരുന്നതുമൂലമാണ് പലര്‍ക്കും കളനാശിനി ഉപയോഗിക്കാന്‍ പറ്റാതിരുന്നത്. അതുകൊണ്ട് മാത്രമാണ് തങ്ങളുടെ നാടിന് ക്രിസ്തുവിനെ കിട്ടിയതെന്ന് നാട്ടുകാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.

തീരെ അടുത്തുനിന്ന് നോക്കിയാല്‍ വള്ളിപ്പടര്‍പ്പ് മാത്രമെന്ന് തോന്നുന്ന കൊടിമരം. അകലുംതോറും ക്രിസ്തുവായി രൂപംമാറുന്നു. അല്ലെങ്കില്‍ അകലെനിന്ന് നോക്കുമ്പോള്‍ ക്രിസ്തുവായി തോന്നുന്ന കൊടിമരം അടുക്കുംന്തോറും വേറും വള്ളിപടര്‍ന്ന കൊടിമരം മാത്രമായി മാറുന്നു. അപ്പോള്‍ അകലെനിന്നുതന്നെ നോക്കുന്നതാണ് നല്ലതെന്നും നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നു. മണ്ണൊലിപ്പ് തടയുന്നതിനുവേണ്ടി ജപ്പാനില്‍വരുത്തിയതാണ് കി‍ഡ്സു എന്നയിനത്തില്‍പ്പെട്ട വള്ളിച്ചെടി. അവനാണ് നോര്‍ത്ത് കരോളിനക്കാര്‍ക്ക് ഒരു ക്രിസ്തുവിനെ സമ്മാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.