സാബു ചുണ്ടക്കാട്ടില്‍: അവിസ്മരണീയമായ പദയാത്രയും ദൈവദാസന് മാര്‍ ഈവാനിയോസ് ഓര്‍മ്മ പെരുന്നാളും. മലങ്കര കത്തോലിക്കാ സഭയുടെ പുണ്യപിതാവ് ദൈവദാസന് ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് പിതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ വിവിധ തിരുക്കര്‍മ്മങ്ങളോടെ മലങ്കര കത്തോലിക്കാ സഭാംഗങ്ങള്‍ ഷെഫീല്‍ഡില്‍ ആഘോഷിച്ചു. പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്കി, മലങ്കര കത്തോലിക്കാ സഭക്ക് രൂപം നല്‍കുന്നതിന് തന്നെ തന്നെ സമര്‍പ്പണം ചെയ്ത ദൈവദാസന് മാര്‍ ഈവാനിയോസ് പിതാവ് 1953 ജൂലൈ 15നാണ് കാലം ചെയ്തത്. അറുപ്പത്തിമൂന്നാം ഓര്‍മ്മ പെരുന്നാളാണ് ഈ വര്‍ഷം ആഘോഷിച്ചത്. വിശുദ്ധരുടെ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നാമകരണ നടപടികള്‍ സഭയില്‍ തുടരുന്നു.
ശനിയാഴ്ച രാവിലെ 11 മണിക്ക് ഷെഫീല്‍ഡിലെ മാര്ഗസ്റ്റന് ക്രസന്റിലുള്ള സെന്റ് തോമസ് മൂര്‍ ദേവാലയത്തിലെ പ്രത്യേക പ്രാര്‍ത്ഥനയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. പ്രാര്‍ത്ഥനാ മധ്യേ പ്രത്യേകം തയ്യാറാക്കിയ വള്ളി കുരിശ് ചാപ്ലയിന്‍ ഫാ. തോമസ് മടുക്കുംമൂട്ടില്‍ വെഞ്ചെരിച്ച് എം.സി.വൈ.എം. കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ജോബി ജോസിന് കൈമാറി.
വിവിധ മിഷനുകളെ പ്രതിനിധീകരിച്ചു രാജു ചെറിയാന് കുരിശില്‍ പുഷ്പ മാല അണിയിച്ചു. കാവി വസ്ത്രങ്ങളണിഞ്ഞു പദയാത്രികര്‍ പദയാത്രയില്‍ പങ്കു ചേര്‍ന്നത് വ്യത്യസ്തത നിറഞ്ഞ അനുഭവമായി. കിലോമീറ്ററുകള്‍ നീണ്ട പദയാത്രയില്‍ വിവിധ മിഷന് കേന്ദ്രങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ പങ്കു ചേര്‍ന്നു. ഇദംപ്രദമായി സംഘടിപ്പിച്ച പദയാത്ര ദൈവദാസന് മാര്‍ ഈവാനിയോസ് പിതാവിന്റെ മാധ്യസ്ഥം അപേക്ഷിച്ചു പ്രാര്‍ത്ഥിക്കുന്നതിനും അവസരമായി.
എം.സി.വൈ.എം. അംഗങ്ങളുടെ നേതൃത്വത്തില്‍ ക്രമീകരിച്ച പദയാത്ര സെന്റ് പാട്രിക് ദേവാലയത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഫാ. തോമസ് മടുക്കുംമൂട്ടില്‍ സ്വീകരിച്ചു. വി. കുര്‍ബ്ബാന, ധൂപ പ്രാര്‍ത്ഥന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ നടന്നു. എം.സി.വൈ.എം പ്രസിഡന്റ് ജോബി ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. അവിസ്മരണീയമായ പദയാത്രയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും വിന്‍സന്റ്, ക്രൈസ്റ്റന്‍ എന്നിവര്‍ നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല