മൂന്ന് വര്‍ഷമായി മക്കളില്ല എന്ന ദുഃഖമായിരുന്നു ജൂലിയ ഗോവന്ബേര്ഗിനും ഭര്‍ത്താവ് ടോഡിനും. എന്നാല്‍ പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവില്‍ ജൂലിയ ഗര്‍ഭിണിയായി. പക്ഷേ ഇതുമാത്രമായിരുന്നില്ല ദൈവം അവര്‍ക്ക് കാത്തുവച്ച സമ്മാനം. ഗര്‍ഭിണിയായി രണ്ടര ആഴ്ച കഴിഞ്ഞപ്പോള്‍ ജൂലിയയുടെ വയറ്റില്‍ മറ്റൊരു കുഞ്ഞുകൂടി ജന്മമെടുത്തു. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അവസ്ഥ.
ഇരട്ടകളല്ലെങ്കിലും ജൂലിയ ഈ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത് ഒരുമിച്ചാണ്. ഗര്‍ഭിണിയായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും ഗര്‍ഭിണിയായ 11 സ്ത്രീകളില്‍ ഒരാളാണ് ജൂലിയ എന്ന 33 കാരി.
ജൂലിയയുടെ കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാള്‍ കഴിഞ്ഞു. എന്നിട്ടും ഈ ദമ്പതികളുടെ മനസില്‍ നിന്നും ആ ടെന്‍ഷന്‍ നിറഞ്ഞ ദിസവങ്ങളുടെ ഓര്‍മ്മ മാഞ്ഞിട്ടില്ല. ‘ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് ഞാന്‍ സന്തോഷത്താല്‍ മതിമറന്നുപോയി. ആഘോഷങ്ങളും, അലങ്കാരങ്ങളുമുള്ള ഒരു ഗര്‍ഭകാലമായിരുന്നു എന്റെ മനസില്‍. എന്നാല്‍ രണ്ടര ആഴ്ചമാത്രമേ ആ സന്തോഷം നീണ്ടുനിന്നുള്ളൂ. രണ്ടാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഞാനും ടോഡും ഞെട്ടലോടെയാണ് സ്വീകരിച്ചത്. എന്ത് സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ക്കുപോലും പറയാന്‍ കഴിയാത്ത അവസ്ഥ. ടെന്‍ഷനും ഭയവും നിറഞ്ഞ ദിസവങ്ങളായിരുന്നു പിന്നീട്. എനിക്ക് ഒരു കുഞ്ഞിനെയെങ്കിലും ജീവനോടെ ലഭിക്കുമോ എന്ന പേടിവരെ ഉണ്ടായിരുന്നു.’ ജൂലിയ പറഞ്ഞു.
കുഞ്ഞില്ലാത്തതിനാല്‍ എല്ലാ മാസവും ജൂലിയ ഗര്‍ഭിണിയാണോയെന്ന് ഇടയ്ക്കിടെ ടെസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ടെസ്റ്റിനിടയില്‍ പോസിറ്റീവ് റിസള്‍ട്ട് കണ്ടപ്പോള്‍ ഇവര്‍ ഡോക്ടറെ സമീപിക്കുകയും ചെയ്തു. ചികിത്സയുടെ ഭാഗമായി അള്‍ട്ര സൗണ് സ്കാന്‍ എടുത്തപ്പോഴാണ് ഈ അപൂര്വ്വഗര്ഭവിശേഷം പുറത്തുവരുന്നത്. ആദ്യറൗണ്ട് അള്‍ട്രാസൗണ്ട് സ്കാനില്‍ ജൂലിയ 11ആഴ്ച ഗര്‍ഭിണിയാണെന്ന് ടെക്നീഷ്യന് പറഞ്ഞു. എന്നാല്‍ സ്ഥിരമായി ടെസ്റ്റ് നടത്തിയിരുന്നതിനാല്‍ ടെക്നീഷ്യന് പറഞ്ഞ കാലയളവ് ശരിയല്ലെന്ന് ജൂലിയയ്ക്കും ടോഡിനും ഉറപ്പായിരുന്നു. എട്ടോ, ഒമ്പതോ ആഴ്ചമാത്രമേ തന്റെ കുഞ്ഞിന് പ്രായമുള്ളൂ എന്നായിരുന്നു ജൂലിയയുടെ ഉറപ്പ്. ഇക്കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു.
‘ഡോക്ടര്‍ പിന്നീട് വിശദപരിശോധന നടത്തിയപ്പോഴാണ് ഈ അപൂര്‍വ്വ പ്രതിഭാസം വെളിപ്പെടുത്തിയത്. നിങ്ങള്‍ക്ക് ഇരട്ടകളല്ലെന്നും വേറെ വേറെ സമയത്ത് ജനിച്ച രണ്ട് കുഞ്ഞുങ്ങളാണുള്ളതെന്നും ഡോക്ടര്‍ ജൂലിയയോട് പറഞ്ഞു. ഇത് കേട്ട ഞാനും ടോഡും ഞെട്ടി. ഇങ്ങനെയൊരു സംഭവം ആദ്യമായാണ് ഞങ്ങള്‍ കേള്‍ക്കുന്നത്. കുഞ്ഞിന് എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടാകുമോ, അല്ലെങ്കില്‍ ഇത് എന്തെങ്കിലും രോഗമാണോ തുടങ്ങിയ സന്ദേഹങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു.’ എന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കാന് ആര്‍ക്കും കഴിഞ്ഞില്ല. ഒരു ഘട്ടത്തില്‍ ഗര്ഭിണിയാവേണ്ടിയിരുന്നില്ല എന്നുവരെ ഞാനാശിച്ചു.
എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചപ്പോഴാണ് സൂപ്പര്ഫെറ്റാഷന് എന്‍ പ്രതിഭാസത്തെക്കുറിച്ച് ജൂലിയ മനസിലാക്കിയത്. ‘ഒരാള്‍ ഗര്ഭകാലയളവിനുള്ളില് തന്നെ വീണ്ടും ഗര്ഭിണിയാവുന്ന അവസ്ഥയാണിത്. ഡോക്ടര്‍മാര്‍ ഇതിനെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. ഞാന്‍ ഇതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഭ്രാന്ത് പറയുകയാണെന്ന മട്ടിലായിരുന്നു ഡോക്ടറുടെ നോട്ടം. എന്നെ പിന്നീട് ലിറ്റില്‍ റോക്കിനടുത്തുലഌകുട്ടികളുടെ സ്പെഷല്‍ ആശുപത്രിയിലേക്ക് മാറ്റി.’
എന്റെ കുട്ടികള്‍ ജീവനോടെ ഉണ്ടാവുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് സംശയമായിരുന്നു. രണ്ടുപ്രസവവും ഒരുമിച്ച് നടക്കുമോയെന്നും അവര്‍ക്കറിയില്ലായിരുന്നു. എങ്കിലും ഞാന്‍ രണ്ടു കുഞ്ഞുങ്ങള്‍ക്കും ഒരുമിച്ച് ജന്മം നല്കി. ജൂലിയന്‍ ഹഡ്സണ്‍ എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. ജൂലിയനാണ് മൂത്തവന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല