സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഗൂഗിളിന്റെ 50,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പ്. ചെന്നൈയില്‍ നിന്നുള്ള അദ്വൈയ് രമേശിനാണ് ഗൂഗിളിന്റെ കമ്മ്യൂണിറ്റി ഇംപാക്ട് പുരസ്‌കാരം ലഭിച്ചത്. മത്സ്യബന്ധന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും ഉത്പാദനക്ഷമത വര്‍ദ്ധപ്പിക്കാനുമായി വികസിപ്പിച്ചെടുത്ത സംവിധാനമാണ് അദ്വൈയിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ഗൂഗിളിന്റെ കമ്മ്യൂണിറ്റി ഇംപാക്ടിന്റെ ഏഷ്യയില്‍ നിന്നുള്ള പുരസ്‌കാരമാണ് അദ്വൈയിനെ തേടിയെത്തിയത്. ചെന്നൈ നാഷ്ണല്‍ പബ്ലിക് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പതിനാലുകാരനായ അദ്വൈയ്. പുരസ്‌കാരം ലഭിച്ചത് കൂടുതല്‍ പഠിക്കാന്‍ പ്രചോദനമായതായി ഈ പതിനാലുകാരന്‍ പറയുന്നു.
രാമേശ്വരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിക്കുന്ന മഝ്യബന്ധന തൊഴിലാളികള്‍ സ്ഥിരമായി ശ്രീലങ്കയുടെ പിടിയിലാകുന്ന സാഹചര്യമാണ് അദ്വൈയിന് പുതിയ സംവിധാനം വികസിപ്പിക്കാന്‍ പ്രചാദനമായതെന്ന് ഗൂഗിളിന്റെ എഡ്യൂക്കേഷന്‍ ബ്ലോഗില്‍ പറയുന്നു.
അന്താരാഷ്ട്ര അതിര്‍ത്തി കടക്കുമ്പോള്‍ അലേര്‍ട്ട് നല്‍കാനും കൂടുതല്‍ മത്സ്യസമ്പത്തുള്ള മേഖലകളെ കണ്ടെത്താനും സംവിധാനം സഹായിക്കും. മോശമായ കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പും ഫിഷര്‍മെന്‍ ലൈഫ്‌ലൈന്‍ ടെര്‍മിനല്‍ എന്നു പേരിട്ടിരിക്കുന്ന സംവിധാനം നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല