1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2016

സ്വന്തം ലേഖകന്‍: ലോകത്തിലെ രണ്ടാമത്തെ വലിയ പുഷ്പം വയനാട്ടില്‍ വിരിഞ്ഞു. ഇന്ത്യയില്‍ ഏറ്റവും വലിപ്പമുള്ളതും ലോകത്തിലെ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതുമായ അമോര്‍ ഫോഫല് സ്‌ടൈറ്റാനമം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന്റെ വിളിപ്പേര് ടൈറ്റാന്‍ അറാം എന്നാണ്.ജര്‍മന്‍കാരനായ വുള്‍ഫ് ഗാങ് ത്യു യോര്‍കഫിന്റെ പേര്യ ഗുരുകുലം ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് പൂ വിരിഞ്ഞത്.

അറാസി കുടുംബത്തില്‍പ്പെട്ട ഇക്യൂസേ ടോപ്‌സിഡിയ വര്‍ഗത്തില്‍പ്പെട്ടതാണ് ഈ ചെടി. മഴക്കാടുകളിലാണ് ഇവ വളരുന്നത്. ചേനയുടെ പൂവിന്റെ ആകൃതിയിലുള്ള ഈ പൂവ് കുറെ ചെറിയ പൂവുകള്‍ കൂടിച്ചേര്‍ന്ന് വലുതായി മാറുകയാണ് ചെയ്യുക. മൂന്ന് മീറ്റര്‍ വലുപ്പമുള്ള സൂചിമുനപോലെ പൊങ്ങിനില്‍ക്കും. 40 വര്‍ഷം ആയുസ്സുള്ള ചെടി മൂന്നോ നാലോ തവണ മാത്രമേ പുഷ്പിക്കാറുള്ളൂ. പുഷ്പിച്ച് രണ്ടോ മൂന്നോ ദിവസം കൊണ്ട് വാടിപ്പോകും.

കടുത്ത ദുര്‍ഗന്ധമായതിനാല്‍ ശവപുഷ്പം എന്നും ഇവ അറിയപ്പെടും. ആയിരം കിലോയോളം തൂക്കമുള്ള കിഴങ്ങില്‍ നിന്നും രണ്ടര മീറ്റര്‍ ഉയരത്തിലാണ് പൂവുണ്ടാകുന്നത്. 55 ഏക്കര്‍ തരിശ് സ്ഥലത്തായി ഒരുക്കിയ ഉദ്യാനത്തില്‍ അപൂര്‍വ ഇനം ഇരപിടിയന്‍ സസ്യങ്ങളും ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പമായ ഡക്വീഡ്‌സും ഉദ്യാനത്തിലുണ്ട്. പൂവ് കാണാന്‍ നിരവധി പേരാണ് ഗാര്‍ഡനില്‍ എത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.