സ്വന്തം ലേഖകന്‍: ലോകമെങ്ങും പോക്കിമോന്‍ ഗോ തരംഗം, ഏറ്റവും പണംവാരുന്നത് ആപ്പിളെന്ന് റിപ്പോര്‍ട്ട്. ഓടിയും ചാടിയും അപകടം നിറഞ്ഞ സ്ഥലങ്ങളില്‍ നുഴഞ്ഞുകയറിയും പോക്കിമോനെ തേടുന്നവരുടെ എണ്ണം ഇരട്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ ആപ്പിള്‍ ഐ ഫോണ്‍ കോടികള്‍ വാരുമെന്ന് വിദഗ്ധര്‍ പറയുന്നു.
നിന്‍ഡകോയുടെ പോക്കിമോന്‍ ഗോ ഗെയിം ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ആപ്‌സ്റ്റോറുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും ആപ്പിള്‍ ഐ ഫോണില്‍ പോക്കോയിന്‍സ് എന്ന ഫീച്ചറുകള്‍കൂടി സ്വന്തമാക്കാം. ഇതുവഴിയാണ് ആപ്പിള്‍ 300 കോടി ഡോളര്‍വരെയുണ്ടാക്കാന്‍ പോവുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
99 സെന്റിന് 100 പോക്കോയിന്‍സ് ലഭിക്കും. എന്നാല്‍, 14,500 പോക്കോയിന്‍സ് പാക്കേജിന് 99.99 ഡോളര്‍വരെ ചെലവാകും. കളിയുടെ ആവേശവും വ്യത്യസ്തതയും നല്‍കുന്ന കൂടുതല്‍ ഫീച്ചറുകളില്‍ പ്‌ളയേഴ്‌സ് ആകൃഷ്ടരാവുമെന്നതിനാല്‍ ആപ്പിളിന്റെ വരുമാനം കൂടുമെന്നാണ് വിലയിരുത്തല്‍. യു.എസില്‍ ജൂലൈ 18 ന് പുറത്തിറക്കിയതു മുതല്‍ 2.1 കോടി പേരാണ് പോക്കിമോന്‍ കളിക്കുന്നത്. 35 രാജ്യങ്ങളില്‍ ഗെയിം ലഭ്യമാകുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല