സ്വന്തം ലേഖകന്‍: കശ്മീരില്‍ സംഘര്‍ഷത്തിന് നേരിയ അയവ്, നാലു ജില്ലകളില്‍ നിരോധാജ്ഞ പിന്‍വലിച്ചു. ബന്ദിപുര, ബാരാമുല്ല, ബുദ്ഗാം, ഗാണ്ടര്‍ബല്‍ ജില്ലകളിലാണ് 13 ദിവസമായി തുടരുന്ന നിരോധാജ്ഞ പിന്‍വലിച്ചത്. ആറു ജില്ലകളില്‍ നിരോധാജ്ഞ തുടരും. പത്ര ഉടമകളും എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് പത്രങ്ങള്‍ പ്രസിദ്ധീകരണം പുനരാരംഭിച്ചു.
മാധ്യമങ്ങള്‍ക്കുനേരെയുണ്ടായ നിയന്ത്രണങ്ങളില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. നിരോധാജ്ഞയുള്ളിടത്ത് അഞ്ചു ദിവസമായി ഇംഗ്ളീഷ്, ഉറുദു, കശ്മീരി പത്രങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
നാലു ജില്ലകളില്‍ സ്കൂളുകള്‍ തുറന്നതായി അധികൃതര്‍ പ്രഖ്യാപിച്ചെങ്കിലും വിദ്യാര്‍ഥികള്‍ എത്തിയില്ല.
പൊലീസ് പ്രസുകളില്‍ റെയ്ഡ് നടത്തി അച്ചടി ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണമില്ലെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും വ്യക്തമായ ഉറപ്പുലഭിക്കാത്തതിനാല്‍ പ്രസിദ്ധീകരണം പുനരാരംഭിക്കാന്‍ പത്ര ഉടമകളും എഡിറ്റര്‍മാരും വിസമ്മതിക്കുകയായിരുന്നു.
താഴ്വരയില് വിഘടനവാദി സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദിന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ അര്‍ധരാത്രിവരെ ഇളവുനല്‍കി. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കിഷ്ത്വാര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. ജൂലൈ എട്ടിന് ഹിസ്ബ് നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 43 പേര് മരിക്കുകയും 3400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല