ഉഴവൂര്‍ സംഗമത്തിന് ആവേശം പകരാന്‍ ഉഴവൂര്‍ക്കാരുടെ പ്രിയങ്കരനായ ‘ പി എല്‍ ‘ ഇന്നലെ ബിര്‍മിംഗ്ഹാമില്‍ എത്തിച്ചേര്‍ന്നു.ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും കോട്ടയം ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ അസോസിയേഷന്‍ പ്രസിഡണ്ടുമായ ‘പി എല്‍’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ശ്രി പി എല്‍ അബ്രഹാം പതിറ്റാണ്ടുകളായി ഉഴവൂരിന്റെ വികസനപാതയിലെ സജീവ സാന്നിധ്യമാണ്.ഇന്നലെ വൈകിട്ട് ബിര്‍മിംഗ് ഹാം എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തിന് ഉഴവൂര്‍ നിവാസികള്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.ഡെന്നിസ് വഞ്ചിത്താനം,ബിജു തോമസ്,ഷിജു കൈപ്പുങ്കല്‍,പ്രദീപ് മലേമുണ്ടക്കല്‍,ജിം എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ജൂലൈ 2ന് ലെസ്റ്ററില്‍ നടത്തപ്പെടുന്ന 5ാമത് ഉഴവൂര്‍ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.സംഗമത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി വിശകലനം ചെയ്തു.സംഗമത്തിന് മുന്നോടിയായി തലേ ദിവസം വൈകുന്നേരം സംഘടിപ്പിച്ചിരിക്കുന്ന വിനോദ മത്സര പരിപാടിയായ ഉഴവൂര്‍ ഈവില്‍ പങ്കെടുക്കാനുള്ള ആകാംക്ഷയിലാണ് യു കെയിലെ ഉഴവൂര്‍ നിവാസികള്‍ . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള ഫാമിലി എന്റര്‍റ്റൈന്‍മെന്റ് മത്സരങ്ങളാണ് ഉഴവൂര്‍ ഈവ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എല്ലാ സ്ഥലങ്ങള്‍ക്കും അവരവരുടേതായ സംഗമങ്ങള്‍ പൊടിപൊടിക്കുന്ന ഈ സമയത്ത് മറ്റൊരു സംഗമത്തിലും ഇല്ലാത്ത ഒരു സവിശേഷതയാണ് തലേന്നുള്ള ഇത്തരമൊരു പരിപാടി. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതുപോലൊരു പരിപാടി ഉഴവൂര്‍ സംഗമത്തിന്റെ തലേന്ന് സംഘടിപ്പിച്ചിരുന്നു. ഇത്തവണ കുറേക്കൂടി വിപുലമായാണ് ഉഴവൂര്‍ ഈവ് നടത്തപ്പെടുന്നത്. കസേരകളി, മ്യുസികല്‍ സ്റ്റാച്യു, ആപ്പിള്‍ ഡാന്‍സ്, കപ്പിള്‍ ഡാന്‍സ്, സുന്ദരിക്ക് പൊട്ടുകുത്ത് തുടങ്ങിയ മത്സരങ്ങള്‍ക്ക് നിറപ്പകിട്ടേകാന്‍ മനോഹരമായ പ്രകാശ വര്‍ണ്ണ പ്രപഞ്ചവും ഒരുക്കിയിരിക്കുന്നു.
യുകെയിലെ ഏറ്റവും വലിയ സംഗമമായാണ് ഉഴവൂര്‍ സംഗമം അറിയപ്പെടുന്നത്. അതിഗംഭീരമായിരുന്ന കഴിഞ്ഞ വര്‍ഷത്തെ സംഗമത്തിന്റെ പതിന്മടങ്ങ് ദൃശ്യ ചാരുതയേകാന്‍ അഴകാര്‍ന്ന വിവിധ കലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നതിനു പുറമെയാണ് ഉഴവൂര്‍ ഈവ് തലേന്ന് നടക്കാന്‍ തയ്യാറെടുക്കുന്നത്. സ്വന്തം ജന്മനാട് ലെസ്റ്ററില്‍ പുനര്‍സൃഷ്ടിക്കപ്പെടുന്നതിന്റെ ആവേശത്തിലാണ് യുകെയിലെ ഓരോ ഉഴവൂര്‍ നിവാസികളും. ഉഴവൂര്‍ സംഗമത്തില്‍ പങ്കാളികളാവാനും സ്വന്തം നാട്ടുകാരെ കണ്ടു വിശേഷങ്ങള്‍ പങ്കു വെക്കാനും അക്ഷമരായി കാത്തിരിക്കുകയാണ് അവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല