അലക്സ് വര്‍ഗീസ്: ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണ്‍ സoഘടിപ്പിക്കുന്ന ബാറ്റ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ഞായറാഴ്ച രാവിലെ 9 മുതല്‍ പ്രസ്റ്റണ്‍ കോളേജ് സ്റ്റേഡിയത്തില്‍ നടക്കും. നാേര് ത്ത് വെസ്റ്റിലെ പ്രമുഖ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഒന്നാം സമ്മാനം 100 പൗണ്ടുo, രണ്ടാം സമ്മാനം 50 പൗണ്ട് , മൂന്നാം സമ്മാനം 30 പൗണ്ട് , നാലാം സമ്മാനം 2O പൗണ്ട് എന്നിങ്ങനെയാണ് സമ്മാനതുക. ഓരോ കളിക്കാരനും 10 പൗണ്ട് രജിസ്ട്രേഷന് ഫീസ് കൊടുക്കണം. മത്സരങ്ങളില്‍ പങ്കെടുക്കവാന്‍ ഇനിയും താല്പര്യമുള്ള കളിക്കാര്‍ ഞായറാഴ്ച 9 മണിക്ക് നേരിട്ട് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിക്കുന്നു . മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളെ നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. അലൈഡ് ഫിനാന്‍സിയേഴ്സ്, ടിനിറ്റി ഇന്റീരിയേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളാണ് സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തിരിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുത്ത് ടൂര്‍ണമെന്റ് വന്‍ വിജയമാക്കവാന് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി എഫ്.ഒ.പി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക
ബിജു സൈമണ്‍ O7853276375
തങ്കച്ചന് എബ്രഹാo O78830 22378
മത്സരം നടക്കുന്ന സ്ഥലം
Preston College Sports Cetnre,
Fulwood Campus, Fulwood,
Preston, PR2 8UR.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല