അജിത് പാലിയത്ത്: മലയാളിയുടെ മനസ്സില്‍ പതിഞ്ഞു കിടക്കുന്ന അനശ്വര ഗാനങ്ങളെ ഗസല്‍ ഭാവങ്ങളോടു കൂടി അവതരിപ്പിച്ചാണ് ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെ, നൊസ്റ്റാള്‍ജ്ജിക്ക് മെമ്മറീസ് 2016 എന്ന പരിപാടിയുമായി തുടക്കം കുറിച്ചത്. അരങ്ങേറ്റത്തില്‍ തന്നെ ആസ്വാദകരുടെ അഭിനന്ദനവും അനുഗ്രഹവും നേടിയ ശേഷം തികച്ചും പുതുമയുള്ള ഒരു സംഗീത യാത്രയുമായി നിങ്ങളുടെ മുന്നില്‍ വീണ്ടും വരുകയാണ് ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെ ‘ബ്ലൂമിങ് ടാലന്റ് ‘ എന്ന പരിപാടിയിലൂടെ. എന്താണ് ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെയുടെ ‘ബ്ലൂമിങ് ടാലന്റ് ‘ എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്? ലോകത്തിന്റെ നാനാ ഭാഗങ്ങളിലും അനവധി മ്യൂസിക്ക് ട്രൂപ്പുകള്‍ പല രീതികളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയെല്ലാം ഏതെങ്കിലും ഒന്നില്‍ മാത്രം പലപ്പോഴും കേന്ദ്രീകൃതമാവുകയാണ്. അതുപോലെ തന്നെ കഴിവ് തെളിയിച്ചവര്‍ അവരുടേതായിട്ടുള്ള ചെറിയ ലോകത്തില്‍ ഒതുങ്ങി പോവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പതിവ് ക്ലീഷേയില്‍ നിന്ന് പുറത്തുവന്ന് പ്രായഭേദമെന്യേ കഴിവുള്ളവരെ തിരഞ്ഞെടുത്ത് സംഗീത ലോകത്തിനു പരിചയപ്പെടുത്തുവാനുമുള്ള ഒരെളിയ ശ്രമമാണ് ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെയുടെ ‘ബ്ലൂമിങ് ടാലന്റ്’ എന്ന പരിപാടിയിലൂടെ ശ്രമിക്കുന്നത്. ഈ ലക്ഷ്യം സാധ്യമാക്കുവാന്‍ മലയാളത്തിന്റെ ഭാവവും താളവും രാഗവും ഒരുപോലെ ലയിച്ചു ചേര്‍ന്നിരിക്കുന്ന ലളിതഗാനസംഗീതത്തില്‍ നിന്നും തിരഞ്ഞെടുത്ത ഒരു ഗാനം നിങ്ങളുടെ മുന്നില്‍ പാടി അവതരിപ്പിക്കുകയാണ്. കുഞ്ഞിനോടുള്ള ഒരമ്മയുടെ സ്‌നേഹവും വാല്‍സല്യവും അമ്മയുടെ സ്വപ്നങ്ങളും ഇഴപാകുന്ന വരികളില്‍ തീര്‍ത്ത ഈ ലളിതഗാനം മലയാളിയുടെ ഹൃദയങ്ങളില്‍ അമ്മയുടെ താരാട്ടായി പെയ്തിറങ്ങും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ഈ മനോഹര ഗാനത്തിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് കേരളത്തിലെ മ്യൂസിക്ക് ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള കെറ്ററിംങ്ങില്‍ താമസ്സിക്കുന്ന ടൈറ്റസ്സാണ്. ഈ ഗാനം തിരഞ്ഞെടുത്തത് പഠിപ്പിച്ചത് യുക്കേയിലെ സാമൂഹിക സംസ്‌കാരിക രംഗത്ത് അറിയപ്പെടുന്ന അജിത്ത് പാലിയത്താണ്. ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെയുടെ ‘ബ്ലൂമിങ് ടാലന്റ് ‘ പരിപാടിയില്‍ ആദ്യമായി ഞങ്ങള്‍ പരിചയപ്പെടുത്തുന്നതു ബിര്‍മിങ്ഹാമില്‍ നിന്നുള്ള അലീന സെബാസ്റ്റിന്‍ എന്ന ഒരു കൊച്ചു മിടുക്കിയെയാണ്. മൂന്ന് വര്‍ഷമായി സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന അലീന സെബാസ്റ്റിന്‍ സെബാസ്റ്റിന്‍ മുത്തുപാറക്കുന്നേലിന്റെ മകളാണ്. ഏഴ് വര്‍ഷങ്ങളോളം സംഗീതം അഭ്യസിച്ചിട്ടുള്ള സെബാസ്റ്റിന്‍ അനവധി മ്യൂസിക് ട്രൂപ്പുകളില്‍ ഇതിനകം പാടി കഴിഞ്ഞു. മകള്‍ തന്റെ പാത പിന്തുടരുന്നതില്‍ ഏറെ അഭിമാനിക്കുന്നു എന്ന് സൂചിപ്പിക്കുകയുണ്ടായി. ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെയുടെ ‘ബ്ലൂമിങ് ടാലന്റ് എന്ന പരിപാടിയുടെ പ്രഥമ എപ്പിസോഡില്‍ അലീന സെബാസ്റ്റിന്‍ പാടിയ ‘ആയിരം സ്വപ്നങ്ങള്‍ അമ്മയ്ക്ക് നല്കിയ ആത്മാവിന്‍ സായൂജ്യമേ..’ എന്ന ലളിതഗാനം കേള്‍ക്കുവാനും കാണുവാനും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കലയും സംസ്‌കാരവും മുന്‍നിറുത്തി മാതൃഭാഷയെ മറക്കാതെ സൂക്ഷിക്കാനും നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കുന്നതിനോടൊപ്പം അത് നമ്മളുടെ വരുംതലമുറയിലൂടെ വളര്‍ത്തുന്നതിനും ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെയുടെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ എല്ലാവരോടും അപേക്ഷിക്കുകയാണ്. ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെയുടെ മൂന്നാമത്തെ പരിപാടിയായ ‘മയൂര ടാലന്റ് ഷോ 2016’ ഈ വര്‍ഷത്തെ ഓണക്കാലത്ത് അരങ്ങേറുകയാണ്. സെപ്തംബര്‍ 4 നു നടത്തുന്ന പരിപാടിയില്‍ ‘തിരുവാതിര’, ‘നാടന്‍പാട്ട്’, എന്നി കലകളിലും ആധുനിക സമൂഹത്തിലെ പ്രചാരമുള്ള ‘കപ്പിള്‍ ഡാന്‍സ്’ എന്നിവയിലും മത്സരം നടത്തുന്നു. ഓണനാളിലെ ‘മയൂര ടാലന്റ് ഷോ 2016’ പരിപാടി ഉത്സവമാക്കുവാന്‍ എല്ലാവരുടെയും അകമഴിഞ്ഞ സ്‌നേഹവും സഹകരണം പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുക. ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെയുടെ ‘ബ്ലൂമിങ് ടാലന്റ് ‘, മയൂര ടാലന്റ് ഷോ 2016 എന്നീ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ tuneof.arts@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അല്ലെങ്കില്‍ Titus (Kettering) 07877578165, Ajith Paliath (Sheffield) 07411708055, Renil Covetnry 07877736686, Suresh Northampton 07903986970, Sudheesh Vashudevan( Kettering) 07990646498, Biju Kettering (Thrissur) 07898127763 എന്നിവരെ ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല