സുജു ഡാനിയേല്‍: ഗതകാല സ്മരണകള്‍ മലയാളിക്ക് സമ്മാനിച്ച ഓണപൂക്കളവും തുമ്പിതുള്ളലും കൈകൊട്ടിക്കളിയുമായി വീണ്ടുമൊരു ഓണം കൂടി സമാഗതമാകുമ്പോള്‍ ഗ്രാമീണ ഭംഗിയുടെ തനിമ ഒട്ടും ചോര്‍ന്നു പോകാതെ വീണ്ടും പുനരവതരിപ്പിക്കാനൊരുങ്ങുകയാണ് വാട് ഫോഡിലെ കേരള കമ്യൂണിറ്റി ഫൗണ്ടേഷന്.ജീവ കാരുണ്യ രംഗത്ത് നിസ്തുലമായ പ്രവര്‍ത്തനം കാഴ്ച വച്ച് മുന്നേറുന്ന സംഘടയുടെ പ്രഥമ ഓണാഘോഷം കൂടിയാണ് ഇത്തവണത്തേത്.
സെപ്റ്റംബര്‍ 17 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ തുടങ്ങുന്ന കായിക മത്സരങ്ങ ളോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും ഓട്ടം,ഷോട് പുട്ട്,ചാക്കില്‍ കയറി ഓട്ടം,കസേരകളി,സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രേത്യേകമായി വടം വലി,കലാമത്സരങ്ങള്‍ തുടങ്ങി വിവിധ ഇനങ്ങളാണ് അരങ്ങേറുന്നത്.യുകെയിലെ മികച്ച സംഗീത ഗ്രൂപ്പായ ഡ്രീംസ് ഓര്‍ക്കസ്ട്ര അണിയിച്ചൊരുക്കുന്ന ഗാനമേളയും ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് മാറ്റു കൂട്ടും . വാട്ഫോഡിലെ ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു നടക്കുന്ന ഓണാഘോഷങ്ങള്‍ വൈകിട്ടു 6 മണി വരെ നീണ്ടു നില്ക്കും.രുചി ഭേദങ്ങളുടെ കാലവറയൊരുക്കി വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഇന്നസെന്റ് ജോണ്‍ :07970198374
സണ്ണി.പി.മത്തായി :07727993229
ടോമി ജോസെഫ് :07912219504
പരിപാടി നടക്കുന്ന സ്ഥലം
ഹോളിവെല്‍ കമ്യൂണിറ്റി സെന്റര്‍
ടോള്പിട്സ് ലൈന്‍
വാട്ഫോഡ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല