സ്വന്തം ലേഖകന്‍: ജര്‍മനിയിലെ മ്യൂണിച്ചില്‍ വെടിവപ്പ്, 15 പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്. തിരക്കേറിയ ഒരു വ്യാപാര സമുച്ചയത്തിനു നേരെയാണ് വെടിവെപ്പുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തെക്കന്‍ ജര്‍മനിയിലെ ഒളിമ്പിക് സ്റ്റേഡിയത്തിന് സമീപമുള്ള വ്യാപാര സമുച്ചയത്തിലാണ്? വെടിവെപ്പ് നടന്നത്.
ജര്‍മന്‍ സമയം വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അക്രമിയെ കണ്ടത്തൊന്‍ പൊലീസ് സംഭവസ്ഥലം വളഞ്ഞിരിക്കുകയാണ്. ജനങ്ങളോട് ഈ പ്രദേശത്തേക്ക് വരരുതെന്ന് പൊലീസ് ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.
വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് മാളിലെ കുറെ ജീവനക്കാര്‍ സ്റ്റോര്‍ മുറിയില്‍ ഒളിച്ചിരിക്കുകയാണെന്ന് ഒരു ജീവനക്കാരന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അതേസമയം മാളിലത്തെിയവരെയെല്ലാം പൊലീസ് അതിവേഗം ഒഴിപ്പിക്കുകയാണ്. നിരവധി വെടിയൊച്ചകള്‍ കേട്ടതായി മറ്റൊരു ജീവനക്കാരന് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച ജര്‍മനിയിലെ പ്രാദേശിക ട്രെയിനില്‍ മഴുവും കത്തിയുമായി ഒരു യുവാവ് നടത്തിയ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു. ചെറുപ്പക്കാരനായ ഇയാള്‍ പാകിസ്താനിയോ അഫ്ഗാന്‍കാരനോ ആയിരിക്കാമെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല