സ്വന്തം ലേഖകന്‍: 28 വര്‍ഷങ്ങള്‍ക്കു മുമ്പ് വേര്‍പിരിഞ്ഞ അമ്മയെത്തേടി പെണ്മക്കള് എത്തിയപ്പോള്‍, അപൂര്‍വമായ ഒരു പുനഃസമാഗമം. വികാര നിര്‍ഭരമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം ഹൈദരാബാദ് പോലീസ് സാക്ഷിയായത്. 28 വര്‍ഷങ്ങള്‍ക്കുശേഷം നാസിയ സയിദ് എന്ന അറുപതുകാരിയ്ക്കാണ് തന്റെ നഷ്ടപ്പെട്ട മക്കളായ ആയിഷ(33) യേയും ഫാത്തിമ(32) യേയും തിരികെ കിട്ടിയത്.
1981 ല്‍ യുഎഇ പൗരനായ റഷീദ് ഉബൈദ് എന്നയാള്‍ ഹൈദരാബാദിലെത്തി നാസിയയെ വിവാഹം കഴിക്കുകയും നാസിയയെ കൊണ്ടുപോകുകയും ചെയ്തതോടെയാണ് ഈ അമ്മയും മക്കളും പിരിഞ്ഞത്. പീന്നീട് സൗദി പൗരന് നാസിയയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുകയും ഹൈദരാബാദിലേയ്ക്കുള്ള വിമാനത്തില്‍ ഇവരെ കയറ്റിവിടുകയുമായിരുന്നു.
ഇതിനിടെ, ജനുവരിയിലാണ് മക്കളായ ഫാത്തിമയും ആയിഷയും ഉമ്മയെ തേടി ഹൈദരാബാദിലെത്തിയത്. തുടര്‍ന്ന് ഉമ്മയെ കണ്ടെത്താന്‍ സൗത്ത് സോണ്‍ ഡിസിപി വി.സത്യനാരായണയുടെ സഹായം തേടി. ഉമ്മയുടെ ഒരു ഫോട്ടോയും അദ്ദേഹത്തിന് നല്കി. ഈ ചിത്രം നഗരത്തില്‍ വിതരണം ചെയ്തതോടെ ചിലര്‍ ഇവരെ തിരിച്ചറിഞ്ഞതാണ് പോലീസിന് സഹായകമായത്. തുടര്‍ന്ന് അമ്മയും മക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കി. ആദ്യ കാഴ്ചയില്‍തന്നെ അമ്മ മക്കളെ തിരിച്ചറിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല