സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് ബ്രിട്ടന്റെ നട്ടെല്ല് തകര്‍ത്തതായി റിപ്പോര്‍ട്ട്, കടുത്ത സാമ്പത്തികമാന്ദ്യം വരുന്നതായി മുന്നറിയിപ്പ്. യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തേക്കു പോവണമെന്ന തീരുമാനം ബ്രിട്ടന്റെ സാമ്പത്തികനില തകര്‍ത്തതായി പ്രമുഖ ബ്രിട്ടീഷ് മാക്രോ ഇക്കണോമിസ്റ്റ് സാമുവല്‍ തോംസന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍മാണ, സേവന രംഗങ്ങളെ ബ്രെക്സിറ്റ് സാരമായി ബാധിച്ചു. ഉല്പാദനവും ഓര്‍ഡറുകളും കുറഞ്ഞു. എന്നാല്‍, കയറ്റുമതി വര്‍ധിച്ചത് ദുര്‍ബലമായ പൗണ്ടിനെ തുണക്കുകയും ചെയ്തതായും ജോണ്‍സന്റെ പഠനത്തില്‍ ഉദാഹാരണസഹിതം ചൂണ്ടിക്കാണിക്കുന്നു.
ബ്രിട്ടന് സാമ്പത്തികമാന്ദ്യത്തിന്റെ തുടക്കത്തിലാണെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കുന്നുണ്ട്. 2009 നുശേഷം ബ്രിട്ടന് വീണ്ടും മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് ജോണ്‍സന്റെ പ്രവചനം. ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ് ഹാമണ്ട് ബ്രിട്ടന്റെ സാമ്പത്തികനില സുസ്ഥിരമാക്കുന്ന നടപടികള്‍ക്ക് മുന്‍തൂക്കം പ്രഖ്യാപിച്ചത് സ്ഥിതിഗതികള്‍ ഒരു പരിധിവരെ പരിഹരിക്കുമെന്നാണ് വിദഗ്ദരുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല