സ്വന്തം ലേഖകന്‍: കാബൂളില്‍ ഷിയാ വിഭാഗക്കാരെ ലക്ഷ്യം വച്ച് ഇരട്ട സ്ഫോടനങ്ങള്‍, 80 പേര് മരിച്ചു, ഉത്തരവദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. അഫ്ഗാനിസ്ഥാനില്‍ ന്യുനപക്ഷമായ ഷിയ ഹസാര വിഭാഗക്കാരെ ഉന്നംവച്ചായിരുന്നു സ്ഫോടനം നടന്നത്.
നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഇസ്തിഖ്ലാല് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസാര വിഭാഗക്കാരുടെ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സ്ഫോടനമുണ്ടായത്.
പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് എത്തുന്നത് തടയാന്‍ പോലീസ് സ്ഥാപിച്ച മാര്‍ഗതടസം രക്ഷാപ്രവര്‍ത്തനത്തിനും തടസമായിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് കാബൂളിലെ ബാമിയന്‍ പ്രവിശ്യയില്‍ ഇരട്ട സ്ഫോടനമുണ്ടായത്.
അതിനിടെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഷിയാ വിഭാഗക്കാര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ആക്രമങ്ങളില്‍ അവസാനത്തേതാണ് ശനിയാഴ്ച നടന്നത്. നേരത്തെ ഷിയാ പള്ളികള്‍ക്കു നേരെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല