സ്വന്തം ലേഖകന്‍: ആണ്‍കുട്ടികളെ ചാക്കിട്ടു പിടിക്കാന്‍ ബിക്കിനി സുന്ദരികളെ അണിനിരത്തി റഷ്യന്‍ യൂണിവേഴ്സിറ്റിയുടെ പരസ്യം. റഷ്യയിലെ ട്യൂമന്‍ യൂണിവേഴ്സിറ്റിയാണ് ബിക്കിനി സുന്ദരികളെ ഉപയോഗിച്ചുള്ള പരസ്യവുമായി വിദ്യാര്‍ഥികളെ പിടിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
കോളേജ് ബ്രോഷര്‍ വീഡിയോയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ബിക്കിനി സുന്ദരികള്‍. ബിക്കിനി സുന്ദരി വെയില് കൊണ്ടു കിടന്ന് പുസ്തകം വായിക്കുന്നതും, കുതിര സവാരി നടത്തുന്നതും, സ്കേറ്റ് ബോര്‍ഡില്‍ റൈഡ് നടത്തുന്നതുമൊക്കെയായി ചൂടന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് വീഡിയോ. യൂണിവേഴ്സിറ്റിയുടെ പ്രശസ്തി ഇതോടെ കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
നഗരത്തിലെ യൂണിവേഴ്സിറ്റിയില്‍ പഠിക്കാതെ ആണ്‍കുട്ടികളെല്ലാം മറ്റ് നഗരങ്ങളിലേയ്ക്ക് പോകുന്നത് കൂടിയപ്പോള്‍ പിടിച്ചു നിര്‍ത്താന്‍ വേണ്ടിയായിരുന്നു ഇത്തരമൊരു അടവ് പുറത്തെടുത്തത്. പരസ്യം വേണ്ടത്ര ശ്രദ്ധനേടിയെങ്കിലും വിവാദവും തലപൊക്കിയിട്ടുണ്ട്.
സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തയ്യാറാകാതെ ആളെക്കൂട്ടാന്‍ വിദ്യാഭ്യാസ സ്ഥാപനം സൂത്രപ്പണി ചെയ്യുകയാണെന്നാണ് ആരോപണം. എങ്കിലും ഇതിലൊന്നും കുലുങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് യൂണിവേഴ്സിറ്റി അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല