സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ യുവതി പിടിയില്‍, ലൈംഗിക ചൂഷണത്തിന് പ്രതികാരമായി കൊല നടത്തിയെന്ന് മൊഴി. ഡല്‍ഹി മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷനിലെ ഫ്ളാറ്റില്‍ ആലുവ സ്വദേശിയായ പി.ബി വിജയകുമാറിനെ (65) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി നിവാസിയായ 26 കാരിയാണ് അറസ്റ്റിലായത്.
ഒന്നര വര്‍ഷമായി ജോലി വാഗ്ദാനം ചെയതു വിജയകുമാര്‍ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പ്രതികാരമായിട്ടാണ് കൊല നടത്തിയതെന്ന് യുവതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. വിജയകുമാറിനൊപ്പം മറ്റു രണ്ട് പേരും തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ പേരോ മറ്റു വിശദവിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഉത്തര്‍ പ്രദേശിലെ ബസ്തി സ്വദേശിനിയും ബിരുദധാരിയുമായ യുവതി 2014ലാണ് ഡല്‍ഹിയിലെത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ വിവാഹിതയാവുകയും ചെയ്തു. ആലുവ ചൊവ്വര സ്വദേശിയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനുമായ വിജയകുമാറിനെ ഇക്കഴിഞ്ഞ 20ന് ഉച്ചയ്ക്കാണ് സ്വന്തം ഫ്ളാറ്റിലെ കിടപ്പുമുറിയില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥയായ ഭാര്യ വസുന്ധര ദേവി ഓഫീസില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. ഫ്ലാറ്റില്‍ നിന്നും എല്‍സിഡി ടിവിയും മോഷ്ടിക്കപ്പെട്ടിരുന്നു. ടെലിവിഷന്‍ സെറ്റുമായി ഒരു യുവതി അപ്പാര്‍ട്ട്മെന്റിന്റെ ഗേറ്റ് കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. ഇത് പിന്തുടര്ന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല