സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ ബന്ദിയാക്കിയ ഇന്ത്യന്‍ യുവതിയെ മോചിപ്പിച്ചു. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരിയെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
അഫ്ഗാന് ഫൗണ്ടേഷന് എന്ന ചാരിറ്റി സംഘടനയില്‍ ജോലി ചെയ്തിരുന്ന ജൂഡിറ്റ് ഡിസൂസയെയാണു ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ജൂണ്‍ ഒന്‍പതിനാണു ജൂഡിറ്റിനെ കാബൂളില്‍ നിന്ന് ഭീകരര്‍ റാഞ്ചിയത്. താന്‍ സന്തോഷവതിയായി ഇരിക്കുന്നതായി ജൂഡിറ്റ് അറിയിച്ചതായി സുഷ്മാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ വിദേശികളെ തട്ടിക്കൊണ്ടു പോകുന്നതു സാധാരണമാണെന്നും കഴിഞ്ഞ വര്‍ഷം നിരവധി പേരെയാണു ഭീകരര്‍ തട്ടിക്കൊണ്ടു പോയതെന്നും അഫ്ഗാന് പോലീസ് വ്യക്തമാക്കുന്നു. വിദേശികളുടെ സംരക്ഷണത്തിന് പ്രത്യേകം പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇവരുടെ പരിധിക്ക് അപ്പുറത്താണ് തട്ടിക്കൊണ്ട് പോകുമ്പോള്‍ ജൂഡിറ്റ് സഞ്ചരിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല