സ്വന്തം ലേഖകന്‍: ജോലി വാഗ്ദാനം നല്കി യുഎസില്‍ തട്ടിപ്പ്, ഇന്ത്യക്കാരന് തായ്ലന്ഡില് പിടിയില്‍. അമേരിക്കയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ഇന്ത്യക്കാരനെ തായലന്‍ഡ് പൊലീസ് കസ്റ്റഡിയിലെടുത്തു. നേപ്പാള്‍ പൗരന്മാരായ മൂന്നുപേര്‍ നല്കിയ പരാതിയില്‍ നേഗി സുര്‍ജിത് എന്ന 42 കാരനെയാണ് പിടികൂടിയത്.
സാ കയോ പ്രവിശ്യയിലെ കോടതി പുറപ്പെടുവിച്ച വാറന്റിനെ തുടര്‍ന്നാണ് അറസ്റ്റ്. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഇദ്ദേഹത്തെ അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സംഘാംഗങ്ങള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഫേസ്ബുക്കിലൂടെ ഇരകളെ പരിചയപ്പെട്ട നേഗി സുര്‍ജിത് പിന്നീട് അവതാര്‍ എന്ന മറ്റൊരു ഇന്ത്യക്കാരനെ കാണാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ ആവശ്യപ്പെട്ടതു പ്രകാരം ബാങ്ക് അക്കൗണ്ട് തുറന്ന് ആറുലക്ഷം രൂപ വീതം നിക്ഷേപിച്ചു.
അവതാര്‍ ഇവരുടെ എ.ടി.എം കാര്‍ഡും പാസ്ബുക്കും കൈക്കലാക്കിയശേഷം മൊബൈല്‍ ബാങ്കിങ് സംവിധാനത്തിലൂടെ പണം പിന്‍വലിച്ചെന്നാണ് പരാതി. ഇതത്തേുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പു സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല