സ്വന്തം ലേഖകന്‍: ഉത്തേജക മരുന്ന് വിവാദം, റഷ്യന്‍ താരങ്ങളെ ഒളിമ്പിക്സില്‍ നിന്ന് സമ്പൂര്‍ണമായി വിലക്കേണ്ടതില്ലെന്ന് രാജ്യാന്തര ഒളിംപിക്സ് കമ്മറ്റി. ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ പേരില്‍ റഷ്യയെ റിയോ ഒളിംപിക്സില്‍ നിന്ന് സമ്പൂര്‍ണ്ണമായി വിലക്കേണ്ടതില്ലെന്ന് രാജ്യാന്തര ഒളിംപിക്സ് കമ്മറ്റി തീരുമാനിച്ചു.
വ്യക്തിഗത ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് റിയോയില്‍ മഝരിക്കാം. നിലവില്‍ ഉത്തേജക മരുന്ന് വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍ക്ക് റിയോ ഒളിംപിക്സില്‍ മഝരിക്കാന് കഴിയില്ല. വ്യക്തിഗത ഇനങ്ങളില്‍ മഝരിക്കുന്നവര് കര്‍ശന പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും.
ലോക കായിക മാമാങ്കത്തിന് റിയോയില്‍ കൊടിയുയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഐ.ഒ.സിയുടെ തീരുമാനം വന്നിരിക്കുന്നത്. സമ്പൂര്‍ണ്ണ വിലക്കില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസാന നിമിഷ ശ്രമങ്ങളിലായിരുന്നു റഷ്യന്‍ അധികൃതര്‍ ഇതുവരെ. റഷ്യയെ റിയോയില്‍ എത്തിക്കുവാന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് തന്നെ നേരിട്ട് രംഗത്തിറങ്ങിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല