സ്വന്തം ലേഖകന്‍: കൊടും ചൂടില്‍ വെന്തുരുകി കുവൈറ്റ്, കൂടിയ ചൂട് 54 ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞ ദിവസം മിട്രിബായിലാണ് ഉയര്‍ന്ന ചൂടായ 54 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഇതേ ദിവസം തന്നെ ഇറാഖിലെ ബസ്രയിലും 53 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ല.
കാലാവസ്ഥ നിരീക്ഷണ വെബ്സൈറ്റായ വെദര്‍ അണ്ടര്ഗ്രൗണ്ടാണ് ഈ കണക്ക് പുറത്തു വിട്ടത്. ഇതേരീതിയില്‍ ചൂട് തുടര്‍ന്നാല്‍ കുവൈത്ത് അടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്നും വെദര്‍ അണ്ടര്‍ഗ്രൗണ്ട് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
കാലിഫോര്‍ണിയയിലെ ഡെത്ത് വാലിയാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പ്രദേശം. 1913 ല്‍ ഇവിടെ 56.7 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. ഇത്തരം ഉയര്‍ന്ന താപനിലകളില്‍ മനുഷ്യവാസം ദുഷകരമാകുകയും താമസക്കാര്‍ ഒഴിഞ്ഞുപോകാന്‍ നിര്ബന്ധിതരാകുകയുമാണ് പതിവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല