സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ കബാലി ഡാ! ആദ്യ ദിനം വാരിയത് 250 കോടി രൂപ. ലോകമെങ്ങുമായി എണ്ണായിരത്തിലേറെ സ്ക്രീനുകളില്‍ കബാലി അവതരിച്ചപ്പോള്‍ പഴങ്കഥയായത് ബോളിവുഡിലെ ഖാന്മാരുടെ റെക്കോര്‍ഡുകള്‍.
2014 ല്‍ ഷാറൂഖ് ഖാന് ഹാപ്പി ന്യൂ ഇയറിന് ആദ്യ ദിനം നേടിയത് 44.97 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം പ്രേം രത്തന്‍ ധന് പിയോയിലൂടെ സല്മാന് ആദ്യ ദിനം നേടിയത് 40.35 കോടി രൂപ. ഒപ്പം സുല്‍ത്താന്റേയും ബാഹുബലിയുടേയും ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകളും കബാലി തകര്‍ത്തു.
ഹാപ്പി ന്യൂ ഇയര്‍ എന്ന ഷാരൂഖ് ഖാന്ദീപിക പദുക്കോണ്‍ ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകള്‍ ഇറക്കിയാണ് 45 കോടിക്കടുത്തെത്തിയത്. കബാലി നൂറുകോടി നേടിയതു തമിഴ്നാട്ടില്‍നിന്നു മാത്രമാണ്. 150 കോടി മറ്റിടങ്ങളില്‍നിന്ന്.
അമേരിക്കയില്‍ 480, മലേഷ്യയില്‍ 490, ഗള്‍ഫില്‍ 500 എന്നിങ്ങനെ പോകുന്നു കബാലിയുടെ ആദ്യദിന ഷോ നടന്ന സ്ക്രീനുകളുടെ എണ്ണം. പാ. രഞ്ജിത് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചതു കലൈപുലി എസ് താണുവാണ്. രജനി മാത്രമാണ് ഇന്ത്യയിലെ ഒരേയൊരു യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ എന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളോട് പ്രതികരിക്കവെ കലൈപുലി എസ് താണു അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല