1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2016

പുത്തന്‍കളം ജോസ്: കരുണാവര്‍ഷത്തില്‍ യുകെയുടെ പ്രഥമ ക്‌നാനായ തിരുന്നാള്‍. ആഗോള കത്തോലിക്കാ സഭ കരുണയുടെ വര്‍ഷമാചരിക്കുമ്പോള്‍ അതിന്റെ ചൈതന്യത്തില്‍ യുകെയിലെ ക്‌നാനായ മക്കള്‍ തങ്ങളുടെ പ്രഥമ വലിയ തിരുന്നാള്‍ മാഞ്ചസ്റ്ററില്‍ ആഘോഷിക്കും.യുകെകെസിഎയുടെ ജൂണ്‍ മാസത്തില്‍ സമ്മേളിച്ച നാഷണല്‍ കൗണ്‍സിലും സെന്റ് മേരിസ് ക്‌നാനായ ചാപ്ലന്‍സിയുടെ ഇടവക പൊതുയോഗവും തീരുമാനിച്ചതനുസരിച്ച് ജപമാല മാസത്തിലെ ആദ്യദിനമായ ഒക്ടോബര്‍ ഒന്നാം തീയതി ശനിയാഴ്ച ക്‌നാനായ ചാപ്ലന്‍സിയില്‍ യുകെ ക്‌നാനായക്കാര്‍ കൊണ്ടാടും.

പ്രത്യാശയുടെ കിരണങ്ങള്‍ തൂകികൊണ്ട് 2014 ഡിസംബര്‍ മാസത്തില്‍ ക്‌നാനായ കാത്തലിക്കുകാര്‍ക്ക് മാത്രമായി ഒരു ചാപ്ലന്‍സി ഷ്രൂസ്ബറി രൂപതയില്‍ പ്രഖ്യാപിതമായപ്പോള്‍ യുകെയിലെ മാത്രമല്ല യൂറോപ്പിലെ തന്നെ ക്‌നാനായ ജനത ഒന്നടങ്കം ആവേശത്തോടെയാണ് എതിരേറ്റത്.പരിശുദ്ധ അമലോത്മാതാവിന്റെ നാമധേയത്തില്‍ സ്ഥാപിതമായ സെന്റ് മേരിസ് ക്‌നാനായ ചാപ്ലന്‍സി രണ്ടാം വാര്‍ഷികത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ ദൈവാനുഗ്രഹത്താല്‍ ഒരു ഇടവേളയ്ക്കടുത്തുള്ള സംവിധാനങ്ങളോട് കൂടിയുള്ള ക്‌നാനായ മക്കള്‍ക്ക് പരിശുദ്ധ അമ്മയോടുള്ള നന്ദി പ്രകാശിപ്പിക്കാനുള്ള ഉപാധിയാണ് തങ്ങളുടെ ഇടവക തിരുന്നാള്‍ വളര്‍ച്ച നേടുകയും ചെയ്തിരിക്കുന്നു.ഇത് യുകെയിലെ ഓരോ ക്‌നാനായക്കാര്‍ക്കും അഭിമാനവും സീറോ മലബാര്‍സഭയ്ക്കും ഇതര ക്രൈസ്തവ സമൂഹങ്ങള്‍ക്ക് പ്രചോദനവും ആണ്.പ്രത്യുപകാരമായി പരിശുദ്ധ അമ്മയോടും ദൈവത്തോടും നന്ദി പ്രകാശിപ്പിക്കുന്നതിനുള്ള വലിയ മാര്‍ഗ്ഗമായി ക്‌നാനായക്കാര്‍ തങ്ങളുടെ ഇടവക തിരുന്നാള്‍ ആഘോഷിക്കുന്നു.

തങ്ങളുടെ ക്രിസ്തിയ വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് രണ്ടാമത് മരിയന്‍ തീര്‍ത്ഥാടനവും ക്‌നാനായ കൂട്ടായ്മയും വിളിച്ചോതികൊണ്ട് 15ാം കണ്‍വെന്‍ഷന്‍ വിജയകരമായി കൊണ്ടാടിയ യുകെ ക്‌നാനായ മക്കള്‍ ഇഥം പ്രഥമമായി വലിയ പെരുന്നാള്‍ ആഘോഷിക്കും.യൂറോപ്പിലെ തന്നെ ആദ്യ ക്‌നാനായ ഇടവക തിരുന്നാളിനെ വരവേല്‍ക്കാന്‍ മാഞ്ചസ്റ്ററും ഷ്രൂസ്ബറി രൂപതയും മാത്രമല്ല യുകെയിലെ ഓരോ ക്‌നാനായക്കാരും ആവേശത്തോടെ തങ്ങളുടെ മറ്റ് ക്രിസ്തീയ സഹോദരങ്ങളേയും ഈ തിരുനാളിലേക്ക് സ്വീകരിച്ചുകൊണ്ട് മാഞ്ചസ്റ്ററില്‍ ഒത്തുചേരും.

പരിശുദ്ധ അമ്മയോടുള്ള ഭക്തിയും ആദരവും പ്രഖ്യാപിച്ചുകൊണ്ടുള്ള ഈ തിരുന്നാളിന് തുടക്കമായി എട്ടു നോവലിനോടനുബന്ധിച്ചുള്ള ചാപ്ലന്‍സിയുടെ രണ്ടാമത് കല്ലിട്ടുതിരുന്നാള്‍ സെപ്തംബര്‍ നാലാം തിയതി ഞായറാഴ്ച സെന്റ് എലിസബത്തന്‍സ് പള്ളിയില്‍ കൊണ്ടാടും.പ്രധാന തിരുന്നാള്‍ ദിനമായ ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച രാവിലെ തിരുന്നാള്‍ കൊടി ഉയര്‍ത്തി പൊന്തിഫിക്കല്‍ കുര്‍ബ്ബാന വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആരംഭിക്കുന്നതോട് കൂടി യുകെയുടെ പ്രഥമ ക്‌നാനായ തിരുന്നാള്‍ മഹാമഹം അതിന്റെ പൂര്‍ണ്ണതയില്‍ വരും.യുകെകെസിഎയുടേയും വിമന്‍സ് അസോസിയേഷന്റേയും യുകെകെസിവൈഎല്‍ കൂട്ടായ്മയില്‍ വിവിധ തിരുന്നാള്‍ കമ്മറ്റികള്‍ രൂപം കൊണ്ടിരിക്കുന്നു.യുകെയിലെ എല്ലാ ക്രിസ്തീയ വിശ്വാസികളേയും ഈ പ്രഥാന തിരുന്നാളിലേക്ക് ഷ്രൂസ്‌ബെറി രൂപതാ ചാപ്ലിന്‍ ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ യുകെയിലെ എല്ലാ ക്‌നാനായക്കാര്‍ക്കും തിരുന്നാള്‍ കമ്മിറ്റ്ക്ക് വേണ്ടി സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.