1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2016

അലക്‌സ് വര്‍ഗീസ്: ഇടുക്കി ജില്ലാ സംഗമത്തിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിനോട നുബന്ധിച്ചു അരങ്ങേറുന്ന ഓള്‍ യുകെ വടംവലി മത്സരം സെപ്റ്റംബര്‍ പതിനൊന്നാം തിയതി ഞായറാഴ്ച്ച ബര്‍മിങ്ങാം വിന്‍ഡ്‌ലി ലിഷര്‍ സെന്ററില്‍ (Wyndley Leisure Cetnre) വച്ച് നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും ഒരുമയുടെയും ആള്‍രൂപങ്ങള്‍ ബിര്‍മിങ്ങാമില്‍ മാറ്റുരക്കുന്നു. യുകെ യിലെ ഏകദേശം എട്ടോളം ടീമുകള്‍ ഇതിനോടകം പേരു രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇനിയും താല്‍പ്പര്യമുള്ള ടീമുകള്‍ക്ക്, വരുന്ന ഓഗസ്‌റ് 10 ആം തിയതിക്ക് മുന്‍പായി ടീമുകളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുവാനുള്ള ധൈര്യമാണ് ഏറ്റവും വലിയ വിജയമെന്നു വിശ്വസിക്കുന്ന എല്ലാ ടീമുകളെയും ഞങ്ങള്‍ ഈ മത്സരത്തിലേക്കു ക്ഷണിക്കുന്നു.

എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവും ആവേശവുമായ ഈ കരുത്തിന്റെ പോരാട്ടത്തില്‍ പങ്കാളിയാകുവാന്‍ ഞങ്ങള്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഭാഷയില്‍ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. മത്സര വിജയികളായി ഒന്നും, രണ്ടും, മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് അകര്‍ഷകമായ ക്യാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം ഏറ്റവും നല്ല team presentation ന് പ്രത്യേക പുരസ്‌കാരം ഉണ്ടായിരിക്കുന്നതാണ്. ഒരു ടീമിന് 590 കിലോയില്‍ കൂടുതല്‍ തൂക്കം ഉണ്ടാകാന്‍ പാടുള്ളതല്ല.

വടംവലി മത്സരത്തില്‍ പങ്കെടുത്ത് പരിപാടികള്‍ വന്‍ വിജയമാക്കുവാന്‍ എല്ലാ വടംവലി ടീമുകളേയും ഇടുക്കി ജില്ലാ സംഗമം കമ്മിറ്റിക്കു വേണ്ടി കണ്‍വീനര്‍ റോയി മാത്യു, മാഞ്ചസ്റ്റര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :

റോയി മാത്യു, മാഞ്ചസ്റ്റര്‍ 07828009530.

ബാബു തോമസ് 07730 883823.

റോയി മാത്യു, ലിവര്‍പൂള്‍ 07956 901683.

ജസ്റ്റിന്‍ എബ്രഹാം 07985 656204.

മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

WlNDLEY LEISURE CENTRE,

CLIFTON ROAD, SUTTON COLDF1ELD,

B73 6 EN, BIRMINGHAM.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.