സഖറിയ പുത്തന്‍കളം: യുകെ ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യൂ കെ യിലേ ക്നാനായ യൂണിറ്റിലേ അംഗങ്ങള്‍ ക്കായി നടത്തപ്പെടുന്ന കായികമേള സെപ്റ്റംബര്‍ 10ന് ബെര്‍മിംഹാമില്‍ നടത്തപ്പെടും. ബെര്മിംഹാമിലേ സട്ടണ്‍ കോള്‍ഡ് ഫിഡിലേ വിന്‍ഡ്ലി സ്പോട്സ് സെന്ററില്‍ രാവിലെ 9.30 മുതലാണ് കായിക മഹോത്സവം നടത്തപ്പെടുക. ആറ് വയസ്സുവരെ കിഡ്സ് വിഭാഗവും ആറ് മുതല്‍ 11 വയസു വരെ സബ് ജൂനിയര്‍ വിഭാഗവും 12 മുതല്‍ 17 വയസു വരെ ജൂനിയേഴ്സും 18 മുതല്‍ 39 വയസു വരെ സിനിയേഴ്സും 40നു മുകളില്‍ സൂപ്പര്‍ സിനിയേഴ്സ് വിഭാഗമായിട്ടാണ് തരം തിരിച്ചിരിക്കുന്നത്.
സ്പ്രിന്റ് മത്സരങ്ങള്‍ കൂടാതെ ദമ്പതികള്‍ക്കായി പ്രത്യേക മത്സരവും യൂണിറ്റുകള്‍ തമ്മില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട്, വടംവലി മത്സരം എന്നിവയും നടത്തപ്പെടും മത്സരങ്ങളെ പറ്റി വിശദവിവരങ്ങള്‍ യൂ. കെ.കെ.സി.എ ജനറല്‍ സെക്രട്ടറി ജോസി നെടും തുരുത്തി പുത്തന്‍പുര നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്. യൂണിറ്റ് സെക്രട്ടറി മുഖാന്തരം വേണം മത്സരങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍. രജിസ്ട്രഷന് സെപ്റ്റംബര്‍ നാലിന് അവസാനിക്കും ukkca345@gmail.com എന്ന വിലാസത്തില്‍ വേണം പേരുകള്‍ രജിസ്റ്റര്‍ ചെയ്യൂവാന്‍. കായിക മേളയെപ്പറ്റി കുടുതല്‍ അറിയുവാന്‍ ബാബു തോട്ടം, സഖറിയ പുത്തന്‍കുളം എന്നിവരെ ബന്ധപ്പെടേണ്ടതാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല