സ്വന്തം ലേഖകന്‍: മൂത്രം ബിയറാക്കി മാറ്റാമെന്ന് ബല്‍ജിയത്തിലെ സര്‍വകലാശാലാ ഗവേഷകരുടെ വാഗദാനം. ബല്‍ജിയത്തിലെ ഘണ്ട് സര്‍വകലാശാല ഗവേഷകരാണ് മനുഷ്യ മൂത്രം കുടിവെള്ളവും ബീയറുമൊക്കെയാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചതായി അവകാശപ്പെടുന്നത്.
സൗരോര്‍ജ്ജം ഉപയോഗിച്ച് മൂത്രത്തെ കുടിവെള്ളവും വളവുമൊക്കെ ആക്കി മാറ്റാന്‍ കഴിയുന്ന ഉപകരണം സൃഷ്ടിച്ചെന്നാണ് ഗവേഷകര്‍ പറയുന്നത്. മൂത്രം ഒരു വലിയ ടാങ്കുകളില്‍ ശേഖരിച്ച ശേഷം സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബോയിലറില്‍ തിളപ്പിച്ച് പ്രത്യേക പാളികള്‍ വഴി കടത്തിവിട്ട് പൊട്ടാസ്യം, നൈട്രജന്‍, ഫോസ്ഫറസ് എന്നിവ വേര്‍തിരിച്ച് അവയെ വെറും വെള്ളമാക്കി തിരിച്ചെടുക്കുന്നതാണ് രീതി.
ഉപകരണം ഘെണ്ടിലെ 10 ദിവസം ആഘോഷിച്ച സംഗീത നാടകോത്സവത്തില്‍ ‘പീ ഫോര്‍ സയന്‍സ്’ എന്ന പേരില്‍ അവതരിപ്പിച്ചിരുന്നു. ഇവിടെ മൂത്രത്തില്‍ നിന്നും 1000 ലിറ്റര്‍ വെള്ളമാണ് വേര്‍തിരിച്ചത്. നഗരോത്സവത്തില്‍ ഇങ്ങിനെ ശേഖരിച്ച മൂത്രത്തില്‍ നിന്നും വേര്‍തിരിച്ച വെള്ളം ബീയറാക്കി മാറ്റാനാണ് ഗവേഷകര്‍ ഒരുങ്ങുന്നത്.
കായികവേദികള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാന്‍ ഇത്തരം വലിയ മെഷീനുകള്‍ നിര്‍മ്മാതാക്കള്‍ ഉന്നമിടുന്നുണ്ട്. ഇതിന് പുറമേ ശുദ്ധജലത്തിനായി ബുദ്ധിമുട്ടുന്ന അവികസിത രാജ്യങ്ങളിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലും ഇത് ഏറെ ഫലപ്രദമായിരിക്കുമെന്നാണ് ഗവേഷണ തലവന്‍ സെബാസ്റ്റിയന് ഡെറേസ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല