അലക്സ് വര്‍ഗീസ്: ഒന്നാമത് എഫ്.ഒ. പി കപ്പ് ഷട്ടില്‍ ടൂര്‍ണമെന്റില്‍ അബ്ബാസ് സുരേഷ് സഖ്യം ജേതാക്കളായി.രാവിലെ എഫ്.ഒ.പി. കോഡിനേററ്റര് ഡോ.ആനന്ദ് പിള്ള ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ജോജി ജേക്കബ്ബ് കളിക്കാരെയും കാണികളെയും സ്വാഗതം ചെയ്തു. രണ്ടാം സ്ഥാനം ബിജു പോള്‍ രൂപേഷ് സഖ്യവും, മൂന്നാo സ്ഥാനത്ത് ബിജു സൈമണ്‍ സഖ്യവും, സഞ്ജയ് അല്‍പേഷ് നാലാം സ്ഥാനത്തും എത്തിച്ചേര്‍ന്നു.വിജയികള്‍ക്ക് ട്രോഫിയും 101 പൗണ്ടും സമ്മാനമായി ലഭിച്ചു.രണ്ടാം സമ്മാനം 51 പൗണ്ടും ട്രോഫിയും, മൂന്ന്, നാല് സ്ഥാനക്കാര്‍ക്ക് യഥാക്രമo 30, 20 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിച്ചു.വിജയികള്‍ക്ക് തങ്കച്ചന് എബ്രഹാം, ജിജി വല്ലൂരാന് , ബെന്നി ചാക്കോ, സിന്നി ജേക്കബ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷാജു വല്ലൂരാന്, ബിജു അമ്പാറ, ജോണ്സണ് കളപ്പുരക്കല്‍, തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേത്യത്വo കൊടുത്തു. ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണ്‍ ആദ്യമായി സoഘടിപ്പിച്ച ടൂര്‍ണമെന്റ് വന്‍ വിജയമായിരുന്നു. നോര്‍ത്ത് വെസ്റ്റിലെ പ്രമുഖ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ബിജു സൈമണ്‍ കളിക്കാര്‍ക്കും, കാണികള്‍ക്കും നന്ദി പ്രകാശിപ്പിച്ചതോടെ ടൂര്‍ണമെന്റ് സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല