സ്വന്തം ലേഖകന്‍: ലങ്കാഷയറിലെ ആരാധനയില്ലാതെ പൂട്ടിയിട്ട പള്ളി ഇന്ത്യന്‍ സിറോ മലബാര്‍ സഭയുടെ രൂപതക്കായി തുറന്നു കൊടുത്ത് മാര്‍പാപ്പ. വത്തിക്കാന്റെ ഗ്രേഡ് 2 പട്ടികയില്‍ ഉള്‍പ്പെട്ട പ്രസ്റ്റണിലെ റോമന്‍ കത്തോലിക് പള്ളിയായ സെന്റ് ഇഗ്നേഷ്യസ് കത്തോലിക് ചര്‍ച്ചാണ് പാരിഷ് ചര്‍ച്ചായി വീണ്ടും തുറന്നത്.
പ്രസ്റ്റണ്‍ ആസ്ഥാനമായുള്ള ബ്രിട്ടനിലെ ആദ്യ സീറോ മലബാര്‍ സഭ രൂപതയുടെ ആസ്ഥാനമായാണ് പള്ളി പ്രവര്‍ത്തിക്കുക. പ്രിസ്റ്റണ്‍ രൂപത സ്ഥാപിതമായതോടെ സീറോ മലബാര്‍ സഭയിലെ രൂപതകളുടെ എണ്ണം 32 ആയി. പുതിയ രണ്ടു മെത്രാന്മാര് തെരഞ്ഞെടുക്കപ്പെട്ടതോടെ സഭയിലെ മെത്രാന്മാരുടെ എണ്ണം 59 ആയി. നിയുക്ത മെത്രാന്മാരുടെ അഭിഷേകം ഒക്ടോബറില്‍ നടക്കും.
പള്ളിയുടെ പ്രത്യേക ഇടവകക്കായി ഉടന്‍ തന്നെ പുതിയ ബിഷപ്പിനെ അനുവദിക്കെമെന്നും വത്തിക്കാന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പള്ളി ആരാധനക്കായി വീണ്ടും തുറക്കുന്നത് ആവേശം കൊള്ളിക്കുന്ന വാര്‍ത്തയാണെന്ന് ലങ്കഷയര്‍ രൂപതയിലെ ബിഷപ്പ് മൈക്കല്‍ കാംബല്‍ പ്രതികരിച്ചു.
ബ്രിട്ടനില്‍ താമസിക്കുന്ന ആയിരക്കണക്കിന് സിറോ മലബാര്‍ കത്തോലിക്കരോട് വത്തിക്കാനുള്ള കരുതലും പരിഗണനുമാണ് പുതിയ നീക്കം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1836 ല്‍ പണിതീര്‍ത്ത സെന്റ് ഇഗ്നേഷ്യസ് ദേവാലയം ആരാധന നിലക്കുന്നതിനു മുന്‍പ് ജസ്യൂട്ട് പാതിരിമാരുടെ കൈവശമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല