സ്വന്തം ലേഖകന്‍: അഹമ്മദാബാദിലെ മലയാളി റെസ്റ്റോറന്റില്‍ ചെന്നാല്‍ മരിച്ചവരൊടൊപ്പം ഭക്ഷണം കഴിക്കാം. അഹമ്മദാബാദിലെ ന്യൂ ലക്കി റെസ്റ്റോറന്റിലാണ് മരിച്ചവരുടെ ഒപ്പമുള്ള ഈ ഭക്ഷണം കഴിക്കല്‍. മലയാളിയായ കൃഷ്ണന് കുട്ടിയാണ് കടയുടെ ഉടമ. ഇവിടെ ചായ കുടിയ്ക്കാന്‍ വന്നാല്‍ തൊട്ടടുത്ത് മരിച്ചുപോയവരുടെ സാന്നിദ്ധ്യവുമുണ്ടാകും എന്നാണ് നാട്ടുകാരുടെ തമാശ.
ഒരു മുസ്ലീം കബര്‍സ്ഥാനാണ് പിന്നീട് ചായക്കടയായി മാറിയത്. അവിടെയുണ്ടായിരുന്ന ഒരു ശവക്കല്ലറ മാറ്റാതെ തന്നെയാണ് ഹോട്ടല്‍ പണിതത്. ഇപ്പോള്‍ ഹോട്ടലില്‍ ഇരിപ്പിടങ്ങളോടൊപ്പം ആ ശവക്കല്ലറയും കാണാം. വളരെ ബഹുമാനത്തോടെയാണ് ഹോട്ടല്‍ ജീവനക്കാര്‍ ഈ കല്ലറയെ പരിപാലിയ്ക്കുന്നത്.
കട തുറന്നാല്‍ ആദ്യം കല്ലറ തുടച്ച് വൃത്തിയാക്കും. പൂക്കള്‍ വിതറും. എന്നിട്ടേ കടയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയുള്ളൂ. കടയില്‍ ഭക്ഷണം കഴിയ്ക്കാന്‍ വരുന്നവര്‍ക്കും ഈ കല്ലറയുടെ സാന്നിദ്ധ്യം ബുദ്ധിമുട്ടുണ്ടാക്കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല